ഹരികൃഷ്ണൻസിൽ മീരയുടെ കാമുകനായി എത്തേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു ,പക്ഷെ …!!!!

ഹരികൃഷ്ണൻസിൽ മീരയുടെ കാമുകനായി എത്തേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു ,പക്ഷെ …!!!!

മോഹൻലാലിനെയും മമ്മൂട്ടിയെയും തുല്യ പ്രാധാന്യത്തിൽ ഫാസിൽ അവതരിപ്പിച്ച സിനിമയായിരുന്നു ഹരികൃഷ്ണൻ . ഇരട്ട ക്ലൈമാക്സ് എന്ന വ്യത്യസ്ത ആശയം അവതരിപ്പിച്ച ചിത്രം വൻ ഹിറ്റാണ് മലയാള സിനിമയിൽ സൃഷ്ടിച്ചത്. അന്ന് ചിത്രത്തിൽ ഫാസിലിന്റെ സഹായിയായിരുന്നു ബാബു ഷാഹിർ. നടൻ സൗബിന്റെ അച്ഛൻ. ഇരുപത് കൊല്ലം കഴിഞ്ഞിട്ടും ബാബു ഷാഹിറിന്റെ ഓർമകളിൽ എവർഗ്രീൻ ഹിറ്റാണ് ചിത്രം.
അദ്ദേഹം ആ ചിത്രത്തിന്റെ ഓർമ്മകൾ പങ്കു വെയ്ക്കുകയാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ടു സൂപ്പര്‍താരങ്ങള്‍. രണ്ടുപേര്‍ക്കും ഒരേ പോലെ പ്രാധാന്യം നല്‍കണം. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കുറഞ്ഞുപോയാല്‍ ആരാധകര്‍ നിരാശപ്പെടും. അത് ഫാസില്‍ സാര്‍ നന്നായി കൈകാര്യം ചെയ്തു. ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്സ് ഉണ്ടായിരുന്നു. കേരളത്തിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇതു രണ്ടും കാണിച്ചു. ചിലയിടങ്ങളില്‍ ഹരിക്ക് നറുക്ക് വീഴും മറ്റു ചിലയിടങ്ങളില്‍ കൃഷ്ണനും. രണ്ടു കൂട്ടരുടെയും ആരാധകരെ തൃപ്തിപ്പെടുത്താനായിരുന്നു. മലയാളത്തില്‍ അങ്ങനെയൊരു പരീക്ഷണം. എന്റെ അറിവില്‍ അതിനു മുന്‍പും ശേഷവും മലയാള സിനിമയില്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.

മലയാള സിനിമയ്ക്ക് പരിചയമില്ലാത്ത ഒരു നായികയെ അവതരിപ്പിക്കണമായിരുന്നു. ഒരു പുതിയ മുഖം. അങ്ങനെയാണ് ബോളിവുഡിലെ ജൂഹി ചൗളയെ നായികയാക്കുന്നത്. കഥ കേട്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. അങ്ങനെ അഭിനയിക്കാമെന്ന് സമ്മതിച്ചു. ഹിന്ദി സിനിമയില്‍ ആ കാലത്ത് സൂപ്പര്‍താരമായിരുന്നു അവര്‍. മറ്റു തിരക്കുകളെല്ലാം മാറ്റിവച്ച് അവര്‍ ഹരികൃഷ്ണന്‍സിന്റെ സെറ്റിലെത്തി.

ചിത്രത്തില്‍ മൂന്നാമതൊരാളായി ഷാരൂഖ് ഖാനെ കൊണ്ടുവരണമെന്ന് വിചാരിച്ചിരുന്നു. മീരയുടെ കാമുകനായി. ഹരികൃഷ്ണന്‍സിന്റെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിക്കുമ്പോള്‍ ഷാരൂഖ് അവിടെ ഉണ്ടായിരുന്നു. ഏതോ ഹിന്ദി സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഊട്ടിയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ഒരു ഹോട്ടലുണ്ട്. ഷാരൂഖ് ഖാന്‍ അവിടെയാണ് താമസിച്ചിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അതെ. അവിടെ വച്ച് അവരെല്ലാവരും കണ്ടുമുട്ടി. ജൂഹി ചൗളയുടെ അടുത്ത സുഹൃത്താണ് ഷാരൂഖ്. ഫോട്ടോ ഷൂട്ടൊക്കെ അറേഞ്ച് ചെയ്തിരുന്നു. അപ്പോള്‍ തോന്നിയ ആശയമാണ് ഷാരൂഖിനെ കാമുകനായി അവതരിപ്പിക്കുക എന്നത്. പിന്നീട് എന്തുകൊണ്ടോ അത് വേണ്ടെന്ന് വച്ചു.ബാബു ഷാഹിർ പറയുന്നു.

babu shahir about harikrishnans movie

Sruthi S :