ഫാൻസ് കാരെ കൊണ്ട് തോറ്റു; ഇതെല്ലാം ഞാൻ ഒറ്റയ്ക്ക് എങ്ങനെ മാനേജ് ചെയ്യും!

സിനിമ മേഖലയിൽ ഒന്ന് സ്റ്റാർ ആയി കഴിഞ്ഞാൽ പിന്നെ ഫാൻസ്കാരെ കൊണ്ടുള്ള പുകിലായിരിക്കും. ഏത്തവാഴ സിനിമ താരത്തിന്റെ ഫാൻ ആകുന്നത് ഇത് ആദ്യമായിരിക്കും . എന്നാൽ ഇതാ ഇവിടെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് അങ്ങനെ ഒന്നാണ്.

‘ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്‍, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം” എന്നായിരുന്നു ട്രോള്‍. ഒരു ആരാധകന്‍ അയച്ച കൊടുത്ത ഈ ട്രോള്‍ ബാബു ആന്റണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

”ഇത് അയച്ചു തന്നവര്‍ക്കു നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതിലുണ്ട്. ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് കണ്ടതില്‍ സന്തോഷം” എന്നാണ് ട്രോളിനൊപ്പം താരം കുറിച്ചത്. താരം പങ്കുവെച്ച ചിത്രത്തിന് വരുന്ന കമന്റുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട് . ”ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും..ടാറ്റൂ കുത്തിയതാ”, ”വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു” എന്നൊക്കെ യാണ് അവയിൽ ചിലതാണ്

ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച വരൻ ഒരുങ്ങുകയാണ്ബാബു ആന്റണി. നായകനായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. അക്ഷയ് കുമാറിനൊപ്പം ഒരു ബോളിവുഡ് ചിത്രത്തിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്.

Babu Antony

Noora T Noora T :