താന്‍ അവതരിപ്പിച്ച പോലെ ശക്തമായ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയില്‍ നടന്‍മാരില്ല, ഒരു മോണോ ആക്ട് പോലെ സിനിമകള്‍ മാറി; ബാബു ആന്റണി

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാള സിനിമ ഇന്ന് ഒരു മോണോ ആക്ട് പോലെയായെന്ന് പറയുകയാണ് നടന്‍. മുമ്പ് താന്‍ അവതരിപ്പിച്ച പോലെ ശക്തമായ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയില്‍ നടന്‍മാരില്ല.

എന്തു കൊണ്ടാണ് ബാബു ആന്റണിക്ക് ശേഷം ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കുന്ന നടന്‍മാര്‍ മലയാളത്തില്‍ ഇല്ലാതെ പോയത് എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. പണ്ടൊക്കെ സിനിമകളില്‍ വില്ലന്‍മാര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സാഹചര്യം തന്നെ നിലനിന്നിരുന്നു.

ഇപ്പോള്‍ പിന്നെ കാലഘട്ടമൊക്കെ മാറി നായകന്‍മാര്‍ക്ക് പ്രാധാന്യം കിട്ടുന്ന അവസ്ഥയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. എല്ലാം ഹീറോ ചെയ്യുന്ന അവസ്ഥയിലേക്ക്, ഒരു മോണോ ആക്ട് പോലെയായി സിനിമകള്‍ മാറി. മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കുറയുന്ന അവസ്ഥയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്.

ഇനി ചിലപ്പോള്‍ പണ്ട് ഞാനൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനൊക്കെ കഴിവുള്ള നടന്‍മാര്‍ ഇന്ന് ഇല്ലാത്തതും ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായയിരിക്കാം. എന്തായാലും പ്രകടമായ വ്യത്യാസം സിനിമയില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നത്.

ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാബു ആന്റണി. അന്ന് താന്‍ പലര്‍ക്കും ഭീഷണിയായിരുന്നു എന്നും ബാബു ആന്റണി പറഞ്ഞിരുന്നു. തന്നെ കുറിച്ച് മാഗസിനുകളില്‍ പോലും വാര്‍ത്ത വരാറില്ലെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :