എല്ലാ ഷോകളെയും , സിനിമകളെയും മറികടന്ന് ഒന്നാം സ്ഥാനത്ത് ബാഹുബലി ആനിമേറ്റഡ് സീരീസ്; സന്തോം പങ്കുവെച്ച് രാജമൗലി

ഡിസ്‌നിഹോട്ട്സ്റ്റാറിലെ മറ്റെല്ലാ ഷോകളെയും, സിനിമകളെയും മറികടന്ന്, ആനിമേറ്റഡ് സീരീസായ ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് . ഹിന്ദിയിലെ ഏറ്റവും മികച്ച ഷോയായി മാറിയിരിക്കുകയാണ് ബാഹുബലിയെന്ന് ഗ്രാഫിക് ഇന്ത്യയും ആര്‍ക്ക മീഡിയ വര്‍ക്കുകളും പറയുന്നു . ബാഹുബലി ക്രൗണ്‍ ഓഫ് ബ്ലഡ് മെയ് 17 മുതലാണ് സ്ട്രീമിങ് ആരംഭിച്ചത് .

ഈ പരമ്പരയുടെ ആദ്യ സീസണ്‍ തന്നെ ഇന്ത്യന്‍ ആനിമേഷന്‍ വ്യവസായത്തിന് സുപ്രധാന നേട്ടമായി മാറി കഴിഞ്ഞു . സ്ട്രീമിംഗ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്ന ആദ്യത്തെ 2ഉആനിമേറ്റഡ് ഷോയാണ് ബാഹുബലി. ആദ്യ ദിവസങ്ങളില്‍ ഷോയ്ക്ക് 3.3 ദശലക്ഷം കാഴ്ചക്കാരാണുണ്ടായത്.

ഗ്രാഫിക് ഇന്ത്യയുടെ മുന്‍ സീരീസ്, ദി ലെജന്‍ഡ് ഓഫ് ഹനുമാന്‍, അതിന്റെ മൂന്ന് സീസണുകളിലെയും സ്ട്രീമിംഗ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ബാഹുബലിയുടെയും ഭല്ലാലദേവയുടെയും ജീവിതത്തിലെ അജ്ഞാതമായ വഴിത്തിരിവുകളും , ഇരുണ്ട രഹസ്യവും വെളിപ്പെടുത്തുന്നതാണ് സീരീസ് എന്നാണ് എസ് എസ് രാജമൗലി പറയുന്നത്.

‘ബാഹുബലിയുടെ ലോകം വിശാലമാണ്. ബാഹുബലി ലോകത്തിന് പുത്തന്‍ രൂപം നല്‍കിക്കൊണ്ട് ഈ പുതിയ അധ്യായം ഒരു ആനിമേറ്റഡ് ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

ശരദ് ദേവരാജന്‍, ഡിസ്‌നി+ഹോട്സ്റ്റാര്‍, ഗ്രാഫിക് ഇന്ത്യ എന്നിവരുമായി സഹകരിച്ച് കുട്ടികള്‍ക്കപ്പുറം വിശാലമായ പ്രേക്ഷകര്‍ക്കായി ഇന്ത്യന്‍ ആനിമേഷന്‍ പുനര്‍രൂപകല്‍പ്പന ചെയ്തതില്‍ Arka Mediaworks  െഉം ഞാനും ആവേശഭരിതരാണ്’ എന്നും എസ് എസ് രാജമൗലി പറഞ്ഞു.

Vijayasree Vijayasree :