ജയ ജയ ജയ ജയ ഹേയുടെ ഹിന്ദി റീമേക്ക് നടക്കാതിരുന്ന കാരണം; തുറന്ന് പറഞ്ഞ് അസീസ് നെടുമങ്ങാട്

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ വിപിൻദാസ് ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. തിയേറ്ററുകളിൽ വൻ വിജയം കൈവരിച്ച ചിത്രം മറ്റ് ഭാഷകളിലും ശ്രദ്ധ നേടിയിരുന്നു. ആമിർ ഖാന്റെ നേതൃത്വത്തിൽ ജയ ഹേ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകളും നടന്നിരുന്നു. വിപിൻദാസും ആമിർ ഖാനും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

എന്നാൽ പിന്നീട് ഒരു വിവിരങ്ങളും പുറത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ അസീസ് നെടുമങ്ങാട്. അനി എന്ന കഥാപാത്രത്തെ ആയിരുന്നു അസീസ് ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്.

ജയ ഹേയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ ഹിന്ദി സിനിമയിൽ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്. ജയ ജയ ജയ ജയ ഹേ ആമിർ ഖാനാണ് ഹിന്ദിയിൽ ചെയ്യാനായി എടുത്തത്. പക്ഷെ ഓരോ റോളും ആര് ചെയ്യുമെന്നായി അവരുടെ ചർച്ച. അമ്മയുടെ വേഷം മലയാളത്തിലെ നടിയെ കൊണ്ട് തന്നെ ചെയ്യിക്കാം.

മറ്റ് വേഷങ്ങളും അങ്ങനെ തന്നെ ചെയ്യിപ്പിച്ചാലോ എന്നുവരെ പോയി ചർച്ചകൾ. കാരണം അവിടെ അത്തരത്തിലുള്ള ആളുകളെ അവർക്ക് കണ്ടെത്താനാകുവെന്നും അസീസ് പറയുന്നു.

Vijayasree Vijayasree :