അതിഗംഭീര ദൃശ്യവിസ്മയം; കൽക്കിയെ പ്രശംസിച്ച് അല്ലു!!

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്. ജൂൺ 27ന് തിയേറ്റർ റിലീസ് ചെയ്ത കൽക്കി 2898 എഡി രണ്ടാം ദിനം കഴിഞ്ഞപ്പോള്‍ ആകെ 298.5 കോടിയാണ് സ്വന്തമാക്കിയത്.

ഇപ്പോഴിതാ സൂപ്പർസ്റ്റാർ അല്ലു അർജുനും കൽക്കിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
അതിഗംഭീര ദൃശ്യവിസ്മയമാണ് കല്‍ക്കി എന്നു പറഞ്ഞ താരം ചിത്രത്തിലെ താരങ്ങളായ പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി എന്നിവരെയും, അണിയറപ്രവര്‍ത്തകരെയും, നിര്‍മ്മാതാക്കളെയും സംവിധായകനെയും പ്രശംസിച്ചു.

ആഗോളനിലവാരങ്ങളോട് കിടപിടിക്കാൻ കഴിയുന്ന ചിത്രമാണ് കൽക്കി എന്നും അല്ലു അർജുൻ അഭിപ്രായപ്പെട്ടു. തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതികപരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ഈ സിനിമ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Athira A :