ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല – അധിക്ഷേപിച്ചവർക്ക് ആറ്റ്ലിയുടെ മാസ്സ് മറുപടി !

ജാതി മത വർണ വിവേചനമൊക്കെ കുറഞ്ഞെന്നു പറഞ്ഞാലും അത് ഏറ്റവും അപകടാവസ്ഥയിൽ തന്നെ നിലനില്കുന്നുണ്ടെന്നതിന്റെ തെളിവാണ് തമിഴ് ഹിറ്റ് സംവിധായകൻ ആറ്റിലി നേരിടുന്നത്. കറുത്ത നിറത്തിന്റെ പേരിൽ ആറ്റിലി വളരെയധികം വിമര്ശിക്കപെട്ടു . ഭാര്യ അതിസുന്ദരിയും നല്ല വെളുത്ത നിറമുള്ളതും കൂടി ആയപ്പോൾ ഈ പരിഹാസം വർധ്ധിച്ചു . ഇപ്പോൾ അത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് ആറ്റിലി . തന്റെ ഏറ്റവും പുതിയ ചിത്രം ബിഗിലിന്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു യുവസംവിധായകന്റെ പ്രതികരണം. ‘ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ശബ്ദങ്ങൾ മാത്രമാണ്. അത് അറിവല്ല. അതുപോലെ, കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്,’ അറ്റ്ലി വ്യക്തമാക്കി.

ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റ്ലിയുടെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ മീം ഓഡിയോ ലോഞ്ചിന്റെ ഭാഗമായി വേദിയിൽ പ്രദർശിപ്പിച്ചു. കറുത്ത ടീ ഷർട്ട് ധരിച്ച് ഷാരൂഖിനൊപ്പം ഗാലറിയിൽ അറ്റ്ലി ഇരിക്കുന്നതാണ് ചിത്രം. ‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അങ്ങനെ ചെയ്തവരോടു നന്ദി പറഞ്ഞുകൊണ്ടാണ് അറ്റ്ലി സംസാരിച്ചു തുടങ്ങിയത്.

അറ്റ്ലിയുടെ വാക്കുകൾ ഇങ്ങനെ– ഈ മീം പോസ്റ്റ് ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി! ഒരു കാര്യം പറയട്ടെ… ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകൾ മാത്രമാണ്. അതൊരു അറിവല്ല. കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങളാണ്. എന്നെ ഇഷ്ടമില്ലാത്തവർ പലതും പറയാറുണ്ട്. ‘അവൻ നല്ല കറുപ്പാണല്ലോ… ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല. ഇവൻ മൊത്തം കോപ്പിയിടിയാണല്ലോ?’ എന്നൊക്കെ. സത്യത്തിൽ എന്റെ ഹേറ്റേഴ്സിന് ആണ് എന്നെ കൂടുതലിഷ്ടം. കാരണം, എന്നെ ഇഷ്ടപ്പെടുന്ന ആരാധകർ ദിവസത്തിൽ നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ എന്നെ ഇഷ്ടമില്ലാത്തവർ ദിവസത്തിൽ നൂറു തവണയെങ്കിലും എന്നെക്കുറിച്ച് സംസാരിക്കും. അത് യഥാർത്ഥത്തിൽ എന്നെ ഇഷ്ടമുള്ളതുകൊണ്ടല്ലേ? കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്. അത് വെറും നിറങ്ങൾ മാത്രം, അറ്റ്ലി പറഞ്ഞു. സംവിധായകന്റെ വാക്കുകൾ വലിയ കയ്യടികളൊടെയാണ് സദസ് സ്വീകരിച്ചത്.

‘വിജയ് അണ്ണനൊപ്പം ഇത് മൂന്നാമത്തെ സിനിമയാണ്. മറ്റുള്ള താരങ്ങൾക്കൊപ്പവും നീ സിനിമ െചയ്യണമെന്ന് അണ്ണൻ പറയും. സത്യം പറഞ്ഞാൽ എനിക്കും ആഗ്രഹമുണ്ട്. എന്നാൽ എന്തുചെയ്യാനാ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ തീരുമാനിക്കുമ്പോൾ അണ്ണന്റെ മുഖമാണ് മനസ്സിൽ വരുന്നത്.’

‘ഫുട്ബോൾ ആണ് സിനിമയുടെ പ്രധാനപ്രമേയം. എന്നാലും കൊമേർസ്യൽ സിനിമകളുടെ രീതിയില്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഞാൻ ഇതുവരെ ചെയ്ത സിനിമയിൽ ഏറ്റവും മികച്ച തിരക്കഥ ബിഗിലിന്റേതാണ്.’–അറ്റ്ലി വ്യക്തമാക്കി.

വിജയ് അറ്റ്ലിയെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. അറ്റ്ലി; നല്ല ചൂടൻ ആവി പറക്കും, അത് ഇഡ്‌ലിയായാലും ശരി, അറ്റ്ലിയായാലും ശരി. സെറ്റിലൊക്കെ നല്ല ദേഷ്യത്തിലാകും നിൽക്കുക. നാല് ബോളിൽ രണ്ട് ഹാട്രിക് നിങ്ങള്‍ കേട്ടിട്ടുണ്ടോ. അറ്റ്ലിയുടെ ആദ്യ മൂന്ന് സിനിമകൾ സൂപ്പർഹിറ്റായിരുന്നു. ഇപ്പോൾ എന്നോടൊപ്പമുള്ള മൂന്ന് സിനിമകളും ഹിറ്റായാൽ അടുത്ത ഹാട്രിക്. അങ്ങനെ പറഞ്ഞതാണ്.’

‘ആരെ സന്തോഷിപ്പിക്കാനാണോ ഇത്തരം ട്രോളുകൾ ചെയ്യുന്നത് ഒരിക്കൽ അവരും നിങ്ങളെ വെറുക്കും. ക്രിയേറ്റിവ് ആയി ചെയ്യുന്ന ആളുകളും ഉണ്ട്. അവർക്ക് അഭിനന്ദനം. എന്നാൽ ഇതിനൊക്കെ സമയം കണ്ടെത്താതെ സമൂഹത്തിൽ നടക്കുന്ന മറ്റ് പ്രശ്നങ്ങളിലേയ്ക്ക് നിങ്ങൾ ശ്രദ്ധതിരിക്കൂ. ശുഭശ്രീ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ദുരന്തം. അവരുടെ കുടുംബത്തിന് എന്തു പകരമാകും. നിങ്ങൾ ചെയ്യുന്ന ഹാഷ്ടാഗും ട്രെൻഡിങ് വാർത്തകളും ഇതുപോലെ നല്ല കാര്യങ്ങൾക്ക് ചെയ്താൽ ആർക്കെങ്കിലും ഫലമുണ്ടാകും.’

തന്റെ ആരാധകരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെക്കുറിച്ചും വിജയ് തുറന്നുസംസാരിച്ചു. ‘അവർ എത്രത്തോളം വിഷമിച്ചോ അത്രയും വിഷമം എനിക്കും ഉണ്ടായി. ചെറിയ ചെറിയ സെലിബ്രേഷൻസ് അവർ നടത്താറുണ്ട്. ഇതൊക്കെ എന്തിനാണെന്ന് പലതവണ ചോദിച്ചിട്ടുണ്ട്. എന്നാൽ അത് േകൾക്കാനുള്ള ഒരു ചിന്താഗതിയിൽ അല്ല അവർ. എന്റെ ഫോട്ടോയോ ബാനറോ കീറിക്കളയുകയോ മാറ്റുകയോ ചെയ്തോളൂ, പക്ഷേ എന്റെ ആരാധകരുടെ ദേഹത്ത് കൈ വയ്ക്കരുത്.

തിയറ്ററിനകത്ത് അവരുടെ സന്തോഷത്തിനായി ചെറിയ ചെറിയ സെലിബ്രേഷൻസ് നടത്താറുണ്ട്. അവരുടെ കോപവും ചോദ്യവുമൊക്കെ ന്യായം തന്നെയാണ്. പിന്നെ എന്തിനാണ് അവരുടെ ദേഹത്ത് കൈ വയ്ക്കുന്നത്.’–വിജയ് പറഞ്ഞു.

atlee about his color

Sruthi S :