“ആത്മസഖി” എന്ന ഒറ്റ പരമ്പരയിലൂടെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് അവന്തിക മോഹൻ. പരമ്പരയിലെ പ്രധാന കഥാപാത്രമായ നന്ദിതയിലൂടെയാണ് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ അവന്തികയ്ക്ക് സാധിച്ചത് .
പരമ്പര അവസാനിച്ച ശേഷം നടി ചെറിയൊരു ഇടവേള എടുത്തു. ഗര്‍ഭിണിയായിരുന്ന അവന്തിക ഒരു മകന് ജന്മം കൊടുക്കുകയും മാതൃത്വം ആസ്വദിക്കുകയുമായിരുന്നു. ഇപ്പോഴിതാ തൂവല്‍സ്പര്‍ശം എന്ന സീരിയലിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ ഒരു ഐപിഎസുകാരയുടെ റോളിലാണ് അവന്തിക അഭിനയിക്കുന്നത്. കൊവിഡ് കാലത്ത് മകനെ മാറ്റി നിര്‍ത്തി ഷൂട്ടിങ്ങിന് പോയി വരുന്നത് വലിയൊരു വെല്ലുവിളി ആണെന്നാണ് നടി പറയുന്നത്.
ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഈ മഹാമാരി കാലത്ത് ജോലി ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ കാരണം എന്റെ കുടുംബത്തിലുള്ളവരുടെ കൂടെ ജീവന്‍ അപകടത്തിലാവുന്ന സാഹചര്യമാണ്. എന്നിരുന്നാലും എന്റെ അച്ഛന്റെ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസമേകാന്‍ സഹായിച്ചത്. ഈ സുവര്‍ണാവസരം നഷ്ടപ്പെടുത്തരുത്.
അവസരങ്ങള്‍ ഒരിക്കലും രണ്ട് തവണ വരില്ലെന്നും ഞങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എന്റെ മകനെ പരിപാലിക്കാന്‍ മാതാപിതാക്കളും എനിക്കൊപ്പമുണ്ട്. ഒരു തിരക്കുള്ള ദിവസത്തിന് ശേഷം മകന്‍ അവര്‍ക്കൊപ്പം സുരക്ഷിതനായി ഇരിക്കുന്നത് കാണുമ്പോള്‍ അമ്മ എന്ന നിലയില്‍ എനിക്ക് ആശ്വാസമാണ്.
ഷൂട്ടിങ്ങിന് ശേഷം ഞാന്‍ ഒത്തിരി മുന്‍കരുതലുകള്‍ എടുത്തിരുന്നു. ലൊക്കേഷനില്‍ നിന്ന് മടങ്ങി എത്തിയ ഉടന്‍ എന്നെയും എന്റെ കൈയിലുള്ള സാധനങ്ങളെയുമെല്ലാം ഞാന്‍ ശുദ്ധിയാക്കും. എന്റെ പ്രിയപ്പെട്ടവരെ കാണുന്നതിന് പത്ത് മിനുറ്റ് മുന്‍പെങ്കിലും ഞാന്‍ ആവി പിടിക്കും. അത് കൃത്യമായി ചെയ്യുന്നുവെന്ന് ഉറപ്പാക്കകുയും ചെയ്യാറുണ്ട്.
ABOUT AVANTHIKA