ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആതിയ ഷെട്ടിയും കെഎൽ രാഹുലും; ആശംസകളുമായി ബോളിവുഡ് ലോകം

തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് നടി ആതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എൽ രാഹുലും. കഴിഞ്ഞ ദിവസം രണ്ടാളും പങ്കുവെച്ച ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ഗർഭകാല ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഓ ബേബി എന്ന ക്യാപ്ഷനോട് പങ്കുവനെച്ചിരിക്കുന്നത്.

സിംപിൾ, എലഗന്റ് ലുക്കിലാണ് നടി പ്രത്യക്ഷ്യപ്പെട്ടത്. ഒരു ചിത്രത്തിൽ ബീജ് നിറത്തിലുള്ള റിബൺഡ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തിൽ വൈറ്റ് ലോങ്ങ് ഷർട്ടും ഡെനിം ലൈറ്റ് ബ്ലൂ ബാഗി ജീൻസും ധരിച്ചിരിക്കുന്നു. ഡെമിന്റെ കറുത്ത ഓഫ്-ദി-ഷോൾഡർ ഗൗണാണ് അവസാന ലുക്കിനായി തെരഞ്ഞെടുത്തത്.

അനുഷ്ക ശർമ്മ, കിയാര അദ്വാനി, കരൺ ജോഹർ, അർജുൻ കപൂർ, രൺവീർ സിംഗ്,സോനാക്ഷി സിൻഹ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ആശംസകൾ പങ്കുവെച്ച് എത്തിയിട്ടുണ്ട്. 2023 ജനുവരി 23 ന് ആയിരുന്നു ആതിയ ഷെട്ടിയും കെ എൽ രാഹുലും വിവാഹിതരായത്. സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ.

Vijayasree Vijayasree :