നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ എന്ന നിലിയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലിയിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ പെണ്ണുകാണല്‍ നടന്നത്. വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്ന്ത. അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിന്‍ ഗണേഷും ദിയയും സെപ്തംബറില്‍ ആണ് വിവാഹിതരാകുന്നത്.
വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യല്‍ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേയ്ക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ദിയയുടെ പെണ്ണുകാണല്‍ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിരുന്നു.
ദിയയുടെ സഹോദരിമാരായ ഇഷാനിയ്ക്കും ഹന്‍സികയ്ക്കുമെതിരേയായിരുന്നു വിമര്‍ശനം. അശ്വിനും കുടുംബവും എത്തിയപ്പോള്‍ ഇവരുടെ പെരുമാറ്റം ഒട്ടും ബഹുമാനം ഇല്ലാത്തത് പോലെയായിരുന്നുവെന്നും വളരെ മോശമായിപ്പോയെന്നുമായിരുന്നു ഒരുകൂട്ടര്‍ കുറ്റപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ദിയയുടെ ഭാവി വരന്‍ അശ്വിന്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.
ദിയയുടെ കുടുംബം ഏറെ സ്‌നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചത്. അവര്‍ തന്നെ ഭക്ഷണ സാധനങ്ങളേയും മറ്റുംവെച്ചുകൊണ്ട് ഇല്ലാക്കഥകളും നെഗറ്റീവിറ്റിയും പ്രചരിപ്പിക്കരുതെന്നും അശ്വിന്‍ ഗണേഷ് പറയുന്നു. ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും ഞാന്‍ ആദ്യം തന്നെ നന്ദി പറയുന്നു. ഇത്രയും ഊഷ്മളമായ ഒരു സ്വീകരണം അവിടെ നിന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല.
ഞങ്ങള്‍ക്കിടയില്‍ നടന്ന സംസാരം വളരെ പോസിറ്റിവായിരുന്നു. അവര്‍ നല്‍കിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റീവ് പറയുന്ന എല്ലാവരും അറിയേണ്ടത് അപ്പോള്‍ സമയം വൈകുന്നേരം 5 മണി ആയിരുന്നു. ഉച്ചഭക്ഷണം കഴിച്ച് അധികം സമയം കഴിയുന്നതിന് മുമ്പായിരുന്നു അവിടേക്ക് പോയത്. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആയതിനാല്‍ ഞങ്ങള്‍ക്ക് കുറഞ്ഞ അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ കഴിയൂ.
ആ വസ്തുത ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ തന്നെ എത്തിക്കാന്‍ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്. ദയവായി ജീവിക്കാന്‍ അനുവദിക്കണമെന്നും അശ്വിന്‍ കുറിച്ചു.
അശ്വിന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് പെണ്ണുകാണല്‍ ചടങ്ങിന് വീട്ടിലെത്തിയത്. ദിയയുടെ ചേച്ചിയും നടിയുമായ അഹാന വീട്ടിലുണ്ടായിരുന്നില്ല. ചെന്നൈയിലായിരുന്നു. ദിയയുടെ ജീവിതത്തിലെ പ്രധാന ദിവസത്തിന് ഇഷാനിയോ ഹന്‍സികയോ പ്രാധാന്യം കൊടുത്തില്ലെന്നായിരുന്നു വിമര്‍ശനങ്ങളില്‍ അധികവും.
രണ്ട് പേരും പൈജാമ ധരിച്ചാണ് വീട്ടില്‍ നിന്നിരുന്നത്. ദിയയെ വീഡിയോ എടുക്കാന്‍ പോലും ഇവര്‍ സഹായിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍ വന്നു. ദിയയുടെ സഹോദരിമാര്‍ പെരുമാറിയതും ഡ്രസ് ചെയ്ത രീതിയും മോശമായി. ദിയയുടെ ജീവിതത്തിലെ മനോഹരമായ ദിവസമാണിന്ന്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ദിയ സന്തോഷമായിരിക്കാന്‍ ശ്രമിച്ചെന്നും ഒരാള്‍ കമന്റ് ചെയ്തു. ആര്‍ക്കെങ്കിലും ഓസിയെ വീഡിയോ എടുക്കാന്‍ സഹായിക്കാമായിരുന്നു എന്ന് തോന്നി. സഹോദരിമാര്‍ ആരും സഹകരിക്കുന്നില്ലെന്നും തോന്നിയെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിരുന്നു.
ഈ അടുത്തിടെയാണ് അശ്വിനുമായി പ്രണയത്തിലാണെന്ന കാര്യം ദിയ വെളിപ്പെടുത്തിയത്. അശ്വിന്‍ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ പങ്കുവെയ്ക്കുകയായിരുന്നു. ഈ വീഡിയോ വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു.