ചലിക്കുന്ന ട്രെഡ് മില്ലില്‍ കിടിലന്‍ നൃത്തചുവടു വച്ച് യുവതാരം അശ്വിന്‍. ജേക്കബിന്റെ സ്വര്‍ ഗരാജ്യം എന്ന നിവിന്‍പോളി ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് അശ്വിന്‍.
കമല്‍ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തിലെ ഡാന്‍സ് നമ്ബറായ അണ്ണാത്തെ ആടുരാര്‍ എന്നു തുടങ്ങുന്ന ഗാനമാണ് അശ്വിന്‍ ട്രെഡ്മില്ലില്‍ അനായാസം അവതരിപ്പിക്കുന്നത്. നടന്‍ അജു വര്‍ ഗീസാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തിലും അശ്വിന്‍ അഭിനയിച്ചിരുന്നു. ടിക് ടോക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും അശ്വിന്റെ പങ്കുവയ്ക്കുന്ന വീഡിയോകള്‍ക്ക് നിരവധി ആരാധകരുണ്ട്