മലയാള ടെലിവിഷൻ ഷോകളിലെ നിറ സാന്നിധ്യമാണ് അവതാരികയായ അശ്വതി. സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് താരം. മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം താരം കുറച്ചു മുൻപ് ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിന്നു. മോഹൻലാൽ അശ്വതിയുടെ മുൻപിൽ തല കുനിച്ച് നിൽക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു.
ഒരു ക്യാപ്ഷൻ പറയൂ എന്ന് ചോദിച്ചുകൊണ്ട് അശ്വതി പങ്കുവച്ച ചിത്രത്തിന് ഒരുപാട് പേർ കമെന്റ് ചെയ്തിട്ടുണ്ട്. എന്നോട് പറ ഐ ലവ് യു എന്നാണ് മോഹൻലാൽ അശ്വതിയോട് പറയുന്നതെന്നാണ് കൂടുതൽ പേരും കമെന്റ് ചെയ്തിരിക്കുന്നത്.
അശ്വതിയുടെ തള്ള് കേട്ട് ലാലേട്ടൻ വരെ തല താഴ്ത്തി എന്ന് മറ്റൊരു കൂട്ടർ പറയുന്നു.വളരെ രസകരമായ കമെന്റുകളാണ് ചിത്രത്തിന് ആരാധകർ നൽകിയിരിക്കുന്നത്.
aswathi’s instagram post