അന്നെല്ലാവരും ചോദിച്ചത് ആസിഫിന് ഡ്യൂപ്പ് ഇടാൻ വന്നതാണോ എന്നാണ് – അസ്‌കർ അലി

ഹണി ബീ 2 .0 എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ അനിയൻ അസ്‌കർ അലി സിനിമയിലേക്ക് എത്തുന്നത്. ആസിഫ് അലിയുടെ തനി പകർപ്പാണ് അസ്‌കർ . സിനിമയിലെത്തിയതിനെ കുറിച്ചും ആസിഫ് അലിയെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അസ്‌കർ അലി.

ഒരുപാട് പേര്‍ പറഞ്ഞു എന്നെ കാണുമ്പോള്‍ ഇക്കയെ ഓര്‍മ്മ വരുന്നു എന്ന്. ഞങ്ങളുടെ രണ്ടാളുടേയും പൊക്കവും വണ്ണവും ഒക്കെ ഏകദേശം ഒരുപോലെയാണ്. ആദ്യം ലൊക്കേഷനില്‍ എത്തിയപ്പോള്‍ മിക്കവരും ചോദിച്ചത് ആസിഫിന് ഡ്യൂപ്പിടാന്‍ വന്നയാളാണോ എന്നാണ്. പിന്നെ ഞാനും ഇക്കയും തമ്മിലുള്ള മറ്റൊരു സാമ്യം ഫോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലാണ്. ഫോണില്‍ സംസാരിക്കാന്‍ മടിയാണ്. എല്ലാവരും ചോദിച്ചു തുടങ്ങി ഇപ്പോഴെ ആസിഫിന് പഠിക്കുകയാണോ എന്ന്. അറിയാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ എടുക്കുന്നതിന് ഒരു ബുദ്ധിമുട്ടാണ്. കംഫര്‍ട്ട് അല്ലെങ്കില്‍ മറുപടി ഒന്നോ രണ്ടോ വാക്കില്‍ ഒതുക്കും.

ഇക്കായുടെ പ്രൊഡക്ഷന്‍ കമ്പനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഞാന്‍ അറിയുന്നത് എല്ലാവരും പറഞ്ഞിട്ടാണ്. ശരിക്കും പറഞ്ഞാല്‍ എന്നെ ആ ഏരിയയിലേക്ക് അടുപ്പിച്ചിട്ടില്ല. ഇക്കാടെ മോന്റെ പേരാണ് എന്നതിലപ്പുറം അതേ കുറിച്ച് ഒന്നും അറിയില്ല. ഞങ്ങള്‍ അത്ര കമ്പനിയുള്ള ചേട്ടനും അനിയനും അല്ല. ഇക്കയേക്കാള്‍ ആറ് ഏഴു വയസ്സിന്റെ ഇളയതാണ് ഞാന്‍. ഓവര്‍ റെസ്‌പെക്ടുള്ള അനിയന്‍ എന്നാണ് പൊതുവേ എല്ലാവരും പറയാറ്. ഇക്കാടെ മുന്നില്‍ ചെന്നാല്‍ കൈകെട്ടി നിന്നു പറയുന്നത് എല്ലാം കേള്‍ക്കുന്ന അനിയനാണ്. സംസാരിക്കുന്നത് രണ്ടോ മൂന്നോ വാക്കാണ്. അത് മിക്കവാറും ഉപദേശമായിരിക്കും. അതുകൊണ്ട് തന്നെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്.

askar ali about asif ali

Sruthi S :