സെയ്ഫ് അലി ഖാന്റെയും കരീനാ കപൂറിന്റെയും വിവാഹത്തിന് പാത്രം കഴുകി, ആ സംഭവത്തോടെ ഒരു കാര്യം തീരുമാനിച്ചു; വെളിപ്പെടുത്തലുമായി ആസിഫ് ഖാന്‍

ഏറെ ജനശ്രദ്ധ നേടിയ പഞ്ചായത്ത്, മിര്‍സാപുര്‍ തുടങ്ങിയ വെബ് സീരീസുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് ഖാന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് താജ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

താജ് ഹോട്ടലില്‍ പാത്രം കഴുകുന്നതായിരുന്നു എന്റെ ജോലി. ഇതേ ഹോട്ടലില്‍ നടന്ന സെയ്ഫ് അലി ഖാന്റെയും കരീനാ കപൂറിന്റെയും വിവാഹത്തിനും താന്‍ പാത്രം കഴുകിയിട്ടുണ്ട്. അന്ന് താരങ്ങള്‍ക്കൊപ്പംനിന്ന് ഒരു ഫോട്ടോയെടുക്കാന്‍ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ അന്ന് അതിന് അനുവദിച്ചിരുന്നില്ല. അന്നുരാത്രി ഒരുപാട് കരഞ്ഞു. ഈ സംഭവമാണ് എന്നെ ലക്ഷ്യത്തിലേയ്ക്ക് മുന്നേറാന്‍ കഠിനമായി പ്രയത്‌നിക്കാനുള്ള ഊര്‍ജമായത് എന്നും അദ്ദേഹം പറഞ്ഞു.

അവസരത്തിനായി സമീപിച്ചപ്പോള്‍ ഒരു കാസ്റ്റിങ് ഏജന്റ് തന്നെ പമാനിച്ചതായും ആസിഫ് പറഞ്ഞു. തുടര്‍ന്ന് ജയ്പുരിലേയ്ക്ക് തിരിച്ചുപോയ താരം തിയേറ്റര്‍ രംഗത്ത് പരിശീലനം നേടിയ ശേഷമാണ് മുംബൈയിലേയ്ക്ക് തിരിച്ചെത്തിയത്.

രാജസ്ഥാന്‍ സ്വദേശിയാണ് ആസിഫ്. പഞ്ചായത്ത് സീരീസിന്റെ ഒന്ന്, മൂന്ന് സീസണുകളില്‍ ഗണേഷ് എന്ന കഥാപാത്രമായാണ് അദ്ദേഹമെത്തിയത്. മിര്‍സാപുരില്‍ ബാബര്‍ ആയാണ് ആസിഫ് എത്തിയത്.

കാസ്റ്റിങ് ഡയറക്ടറായാണ് ആസിഫിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം. സല്‍മാന്‍ ഖാന്റെ റെഡി, ഹൃതിക് റോഷന്റെ അഗ്‌നിപഥ്, അക്ഷയ് കുമാര്‍ നായകനായ ടോയ്‌ലെറ്റ്ഏക് പ്രേം കഥ എന്നീ ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. പഞ്ചായത്ത്, മിര്‍സാപുര്‍ എന്നിവയിലാണ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തത്.

Vijayasree Vijayasree :