സിനിമ കാണാൻ എത്തിയ പ്രേക്ഷകരെ ഞെട്ടിച്ച ആസിഫ് അലിയുടെ കിടിലം സർപ്രൈസ്‌ !!!

സിനിമ കാണാൻ എത്തിയ പ്രേക്ഷകരെ ശെരിക്കും ഞെട്ടിച്ച് ആസിഫ് അലി. “ബി ടെക്” സിനിമ കാണാനെത്തിയ ആരാധകർക്ക് ടിക്കറ്റ് നൽകിയത് ആസിഫ് അലി. ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്ന ആസിഫിനെ കണ്ട് ആരാധകർ ഞെട്ടി.

ഇത് ആരാധകർക്ക് കൊടുത്ത കിടിലം സർപ്രൈസ്‌ ആണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിയറ്ററില്‍ ടിക്കറ്റ് വില്‍പ്പനക്കാരാനായി മാറിയതാണ് പ്രേക്ഷകരെ അമ്പരിപ്പിച്ചത്.തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ് .


സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളമുള്ള തീയേറ്ററുകളില്‍ ആസിഫ് അലിയും സിനിമയിലെ അണിയറ പ്രവര്‍ത്തകരും സന്ദര്‍ശനം നടത്തുകയാണ്.ചിത്രത്തില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബിടെകിന്റെ സംവിധാനം നവാഗതനായ മൃദുല്‍ നായരാണ്. മാക്ട്രോ പിക്ചേഴ്സാണ് ബിടെകിന്റെ നിര്‍മ്മാണവും വിതരണവും.

Noora T Noora T :