നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാര നിരയിലേയ്ക്ക് താരം ഉയർന്നത്. അടുത്തിടെ സംഗീത സംവിധായകൻ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിൽ ആസിഫിന് പിന്തുണയുമായിനിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. പിന്നാലെ സ്വീകരിച്ച നിലപാടിനും കയ്യടികൾ ലഭിച്ചിരുന്നു.
ആ വേദിയിൽ വെച്ച് താൻ അപമാനിക്കപ്പെട്ടതായി തനിക്ക് തോന്നിയിട്ടില്ലെന്നും തന്നോട് കാണിച്ച സ്നേഹത്തിന് നന്ദിയുള്ളതിനോടൊപ്പം തന്നെ രമേശ് നാരായണെനിതിരെ നടക്കുന്ന വിമർശനങ്ങൾ അവസാനിപ്പിക്കണമെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. ഇ്പപോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .
ഇതിന്റെ ഏറ്റവും ഓപ്പോസിറ്റ് റിയാക്ഷനുണ്ടായത് റോഷാക്കിന്റെ അമ്പതാം ദിന ആഘോഷ വേളയിലാണ്. എനിക്കും ഒരു മൊമന്റോ തരുന്നുണ്ടായിരുന്നു. എല്ലാവർക്കും കിട്ടുന്നത് പോലെയുള്ള റൊഷാക്കിന്റെ ഒരു മൊമന്റോയും പ്രതീക്ഷിച്ചാണ് ഞാൻ ഇരിക്കുന്നത്. എന്നാൽ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു നിമിഷമായിരുന്നു അന്ന് സംഭവിച്ചത്. എനിക്ക് മൊമന്റോ തരാനായി ദുൽഖർ വരുമ്പോൾ മമ്മൂക്കയും ഒപ്പം വേദിയിലേക്ക് കയറുന്നു.
അപ്പോഴും എനിക്ക് സന്തോഷമായി. പിന്നീടാണ് മമ്മൂക്ക കയ്യിലുണ്ടായിരുന്ന റോളക്സിന്റെ കവറെടുത്ത് നീ എന്നോട് തമാശക്ക് ചോദിച്ചില്ലായിരുന്നോ? ഈ സിനിമയിൽ അഭിനയിച്ചതിനുള്ള എന്റെ ഗിഫ്റ്റാണ് ഇത് എന്ന് പറഞ്ഞ് എനിക്ക് തന്നു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നു അത്. അതായത് ഈ ഒരു കാര്യത്തിന്റെ രണ്ട് വശങ്ങളിലൂടെയും ഞാൻ കടന്ന് പോയിട്ടുണ്ട്.
ഈ വിഷയത്തിൽ ഞാൻ അങ്ങനെ ഒരു നിലപാട് സ്വീകരിച്ചതിൽ ഞാൻ നേരിടേണ്ടി വന്ന അനുഭവങ്ങൾക്കും തീർച്ചയായ പങ്കുണ്ട്. വളരെ അപൂർവ്വമായി മാത്രമേ രാഷ്ട്രീയ പ്രസ്താവനകൾ ഞാൻ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യാറുള്ളു. എനിക്ക് ശരിയെന്ന് തോന്നുന്നതെ പറയാറുള്ളു. പിന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു പ്രതികരണം അറിയിക്കുന്നതിലൂടെ അത് പൂർണ്ണമായി എന്ന് വിശ്വസിക്കുന്ന ആളുമല്ല ഞാൻ.
കഴിയുന്നത് സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. അങ്ങനെ ചെയ്തിട്ടുള്ള സമയത്താണെങ്കിലും ചില സിനിമകളുടെ റിവ്യൂ വരുന്ന സമയത്താണെങ്കിലും ഇത്തരത്തലുള്ള സൈബർ അറ്റാക്കുകൾ ഒരുപാട് നേരിട്ടുണ്ട് ഞാൻ. ആ ഒരു രാത്രി മറികടക്കാൻ എത്ര ബുദ്ധിമുട്ടുമെന്ന് എനിക്കും എൻ്റെ കൂടെയുള്ളവർക്കും വീട്ടുകാർക്കുമൊക്കെ അറിയാം.
അദ്ദേഹത്തെ സംബന്ധിച്ച് ഇത് ജീവിതത്തിൽ ആദ്യമായിരിക്കാം. പുതിയ ജനറേഷന്റെ ഒരു അറ്റാക്കിങ് മെത്തേഡ് ഇതാണ്. ഈ പ്രായത്തിൽ അദ്ദേഹത്തിന് അത് നേരിടാൻ എത്ര ബുദ്ധിമുണ്ട് ഉണ്ടാകുമെന്ന് എനിക്ക് മനസ്സിലാകും. ദിലിപേട്ടന്റെ ഇഷ്യൂ വന്ന് സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ അങ്ങനെ ഒരു സിറ്റുവേഷനിലേക്ക് പോയത്.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് എടുത്ത ഒരു തീരുമാനത്തിന്റെ പ്രസ് റിലീസ് ഞാൻ പറയുന്ന സമയത്ത് അതിന് കിട്ടിയ ഒരു വാർത്താ പ്രാധാന്യമുണ്ട്. അന്ന് രാത്രി എനിക്കുണ്ടായ ഒരു സോഷ്യൽ മീഡിയ അറ്റാക്കുണ്ടായിരുന്നു. അതോടെ എന്റെ കരിയറും ജീവിതവും സമാധാനവുമൊക്കെ തീർന്നു എന്നുവരെ വിചാരിച്ചു. എത്ര ഉദ്ദേശ ശുദ്ധിയോടെയാണ് നമ്മൾ സംസാരിച്ചതെന്നും നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്താണെന്നും എത്രയാളുകളെ മറഞ്ഞ് മനസ്സിലാക്കാൻപറ്റും.
നമ്മൾ മനസ്സിൽ ആലോചിക്കുക പോലും ചെയ്യാത്ത കാര്യങ്ങൾ വെച്ചിട്ടാണ് വളരെ റാൻഡമായിട്ടുള്ള ആളുകൾ അറ്റാക്ക് ചെയ്യുക. അഞ്ചോ ആറോ പേരാടൊക്കെയാണെങ്കിൽ ഞാൻ ഉദ്ദേശിച്ചത് ഇതാണ്, അല്ലെങ്കിൽ എനിക്ക് കിട്ടിയ വിവരം ഇതാണ് എന്നൊക്കെ പറയാം. എന്നാൽ നമുക്ക് അറിയുക പോലും ഇല്ലാത്ത ആരൊക്കെയോ ഇരുന്ന് കുറ്റം പറയുന്ന സമയത്ത് നമുക്കൊരു നിസ്സഹായവസ്ഥ തോന്നുമെന്നും ആസിഫ് അലി പറയുന്നു.