‘മോനേ എനിക്ക് സ്പീഡ് പേടിയില്ല’; നാല് വർഷം കഴിഞ്ഞ് നിവിന് മറുപടിയുമായി ആസിഫ് അലി

സിനിമാ ജീവിതത്തിൽ തന്റെ പത്താം വർഷത്തിലേയ്ക്കു കടക്കുന്ന നിവിൻ പോളിക്ക് വേറിട്ട ആശംസകളുമായി ആസിഫ് അലി. ട്രാഫിക് സിനിമയുടെ ക്ലൈമാക്സ് സീനിൽ നിവിൻ പോളി ആസിഫ് അലിയോട് ചോദിക്കുന്നൊരു ഡയലോഗ് ആണ് ആസിഫ് ആലി കുറിച്ചത്

‘ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ട് പിന്നിട്ട നിവിൻ പോളിക്ക് എല്ലാ ആശംസകളും. മോനേ എനിക്ക് സ്പീഡ് പേടിയില്ല. സഹയാത്രികൻ എന്നാണ് ചിത്രം പങ്കുവെച്ച് .’–ആസിഫ് അലി കുറിച്ചു.

പിന്നീട് പല സിനിമകളിലും ട്രോളുകളിലും ഈ ഡയലോഗ് ഇടംപിടിച്ചു.ചോദ്യത്തിനു മറുപടി പറയാതെ ഒരു ചെറുചിരിയിൽ ഉത്തരം ഒളിപ്പിക്കുന്ന ആസിഫ് അലിയെ അന്ന് കൈയ്യടിയോട് കൂടിയാണ് ആരാധകർ സ്വീകരിച്ചത്. ട്രാഫിക് കൂടാതെ സെവൻസിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :