കൊറോണ യുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ചിത്രീകരണം നിർത്തി വെച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെ കഴിയുകയാണ്. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍ ആസിഫ് അലി
മക്കളായ അദുവിനും ഹയക്കുമൊപ്പം ആസിഫും ക്ലേ കൊണ്ട് പാത്രം ഉണ്ടാക്കുന്ന തിരക്കിലാണ്. ആസിഫ് അലിയുടെ ഭാര്യ സമയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ചതോടെ
നിരവധിപേരാണ് പ്രതികരണവുമായി വന്നിരിക്കുന്നത്. എത്ര ക്യൂട്ടാണ് മൂന്നുപേരും എന്നെല്ലാമാണ് കമന്റുകള്‍.
asif ali