കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന് ആസിഫ് അലിയും ഭാര്യ സമയും. ആശംസകള്‍ പകര്‍ന്നുകൊണ്ട് ആസിഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

‘മാര്‍ച്ച് 27 ന് ഇരുനൂറോളം ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ കോവിഡ് കൂട്ടായ്മ കിച്ചന് ഇന്ന് 3500ല്‍ പരം ആളുകള്‍ക്ക് രണ്ട് നേരം ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഒരു വലിയ കൂട്ടായ്മയായി മാറിയിട്ടുണ്ട്… ആന്റോ ജോസഫ്, സുബൈര്‍, ആഷിക് ഉസ്മാന്, ജോജു ജോര്‍ജ്, ഇച്ചായി പ്രൊഡക്ഷന്‍സ്, ബാദുഷ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമായിരുന്നു കോവിഡ് കൂട്ടായ്മ കിച്ചന്… ഭക്ഷണം കിട്ടാതെ വലയുന്ന ആളുകള്‍ക്ക് ഇതൊരു വലിയ സഹായമായിട്ടുണ്ട്.. കോവിഡ് കൂട്ടായ്മ കിച്ചന് എന്റെ എല്ലാവിധ ആശംസകളും….’ ആസിഫ് കുറിച്ചു
asif ali