പ്രേക്ഷകരുടെ പ്രിയങ്കരനായ ആസിഫ് അലിയുടേതായി പുറത്തെത്തിയ ചിത്രമാണ് ‘കിഷ്കിന്ധാ കാണ്ഡം’. ടൊവിനോയുടെ എ ആർ എമ്മിനും പെപ്പെയുടെ കൊണ്ടലിനുമൊപ്പം ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. തിരക്കഥ കാരണമാണെ ഈ സിനിമ ചെയ്യാൻ എല്ലാവരും സമ്മതിച്ചതെന്ന് പറയുകയാണ് ആസിഫ് അലി.
ഈ സിനിമ ചെയ്യാൻ എല്ലാവരും സമ്മതിക്കാനുള്ള ഒരു കാരണം തിരക്കഥയാണ്. ആദ്യം ക്ലൈമാക്സ് ആണ് തിരക്കഥാകൃത്ത് എഴുതുന്നത്. പിന്നീട് പുറകോട്ടാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരും ഈ സ്ക്രിപ്റ്റ് കാണാപാഠം പഠിച്ചിട്ടുണ്ട് എന്നും ആസിഫ് അലി പറഞ്ഞു.
അതേസമയം, എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡമെന്ന് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പറഞ്ഞിരുന്നു. ചിത്രത്തിന് ഈ പേര് നൽകിയത് കൊണ്ട് രാമായണവുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ലെന്നും ശ്രീരാമൻറെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടങ്ങളിൽ ഒന്നാണ് ‘കിഷ്കിന്ധാ കാണ്ഡ’മെന്നും അദ്ദഹേം പറഞ്ഞു.
എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ വളരെ കോംപ്ലിക്കേറ്റഡ് ആയുള്ള തിരക്കഥയാണ് ഈ ചിത്രം. ആസിഫ് അലിയോട് കഥ പറഞ്ഞ് ഇഷ്ടപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ പ്രൊഡക്ഷൻറെ കാര്യങ്ങളെല്ലാം സംഭവിച്ചു. ഗുഡ് വിൽ എൻറർടെയിൻമെൻറ്സ് ചിത്രം ഏറ്റെടുത്തതോടെ പിന്നീട് പ്രോജക്ടിൻറെ കാര്യങ്ങളെല്ലാം സുഗമമായി നടന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ജഗദീഷ്, വിജയരാഘവൻ, അശോകൻ, മേജർ രവി, വൈഷ്ണവി രാജ്, നിഷാൻ, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, നിഴൽകൾ രവി, മാസ്റ്റർ ആരവ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗുഡ്വിൽ എൻറർടെയിൻമെൻറിൻറെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിൻറെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സൂരജ് ഇ എസ് ചിത്രസംയോജനവും നിർവഹിച്ചു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, കലാസംവിധാനം – സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് മിക്സ് – വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി – രെൻജു രാജ് മാത്യു, പ്രോജക്ട് ഡിസൈൻ – കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ, വിതരണം – എൻറർറ്റെയിൻമെൻറ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് – പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ – ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.