ഹോങ്കോങ്ങിൽ നടക്കുന്ന 18മത് ഏഷ്യൻ ഫിലിം അവാർഡിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് യാകുഷോ കോജിക്ക് നൽകും. നാല് പതിറ്റാണ്ടുകളായി സിനിമക്ക് നൽകിയ സംഭാവനകളെ മാനിച്ചാണ് ഈ ബഹുമതി.
എ.എഫ്.എയുടെ ഏറ്റവും ഉയർന്ന അംഗീകാരം നേടുന്ന മൂന്നാമത്തെ ജാപ്പനീസ് വ്യക്തിയാണ് യാകുഷോ കോജി. നാല് പതിറ്റാണ്ടുകളായി സിനിമക്ക് സംഭാവനങ്ങളെ മുൻനിർത്തിയാണ് യാകുഷോയെ ആദരിക്കുന്നത്.
നാല് തവണ നാമനിർദേശം ചെയ്യപ്പെട്ട യാകുഷോ ദി ബ്ലഡ് ഓഫ് വോൾവ്സ് (2018), പെർഫെക്റ്റ് ഡേയ്‌സ് (2023) എന്നീ ചിത്രങ്ങൾക്ക് രണ്ട് തവണ എ.എഫ്.എ മികച്ച നടനുള്ള അവാർഡ് നേടിയിട്ടുണ്ട്.
അതേസമയം, 18മത് ഏഷ്യൻ ഫിലിം അവാർഡുകൾ മാർച്ച് 16 ന് ഹോങ്കോങ്ങിലെ സിക് സെന്ററിൽ ആണ് നടക്കുന്നത്. അവാർഡ് ദാന ചടങ്ങിന് പുറമേ മാർച്ച് 15 ന് പെർഫെക്റ്റ് ഡേയ്‌സ് പ്രദർശിപ്പിക്കുന്നുണ്ട്.