സിജോ..നീ കാരണം ഞാന്‍ പുറത്തായി, ഇപ്പോള്‍ ദേഷ്യമില്ല സോറി!!; ഈ സീസണ്‍ 6 എന്നും അറിയപ്പെടും, ഞാന്‍ വന്നതും പോയതും വാഴ്ത്തപ്പെടും, റോക്കിയെ എല്ലാവരും ഓര്‍മിക്കും; അസി റോക്കി

കഴിഞ്ഞ ദിവസമായിരുന്നു ഏറെ കാഴ്ചക്കാരുള്ള ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് സീണ്‍ 6 അവസാനിച്ചത്. ഒട്ടേറെ നാടകീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസനായിരുന്നു ഇത്. ഈ സീസണിനെ ആദ്യം തന്നെ വിവാദത്തില്‍ എത്തിച്ചത് അസി റോക്കി എന്ന മത്സരാര്‍ത്ഥി സഹമത്സരാര്‍ത്ഥിയായ സിജോ ജോണിനെ മര്‍ദ്ദിച്ചിച്ചതോടെയാണ്. കവിളെല്ലിന് സാരമായി പരിക്കേറ്റ സിജോ സര്‍ജറിയ്ക്ക് വരെ വിധേയനായിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ടുകള്‍ സിജോ അനുഭവിക്കുന്നുമുണ്ട്.

സിജോയെ മര്‍ദ്ദിച്ചതിനാല്‍ അടുത്ത നിമിഷം തന്നെ അസി റോക്കിയെ ഷോയില്‍ നിന്നും പുറത്താക്കിയിരുന്നു. ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം റോക്കി ഇതുവരെയും സിജോയോട് ഒരു മാപ്പ് പോലും പറഞ്ഞിരുന്നില്ല. ഇടയ്ക്കിടെ വീഡിയോകള്‍ പലതും ചെയ്യാറുണ്ടെങ്കിലും സിജോയുടെ അവസ്ഥയെ കുറിച്ച് ഒരിക്കല്‍ പോലും വ്യാകുലപ്പെട്ട് സംസാരിച്ചിട്ടേയില്ല. ഗ്രാന്റ് ഫിനാലെയ്ക്ക് ക്ഷണിക്കാത്ത പരിഭവവും പരാതിയും മാത്രമാണ് റോക്കി പറഞ്ഞിരുന്നത്. ഇപ്പോഴിതാ പുതിയ വീഡിയോയിലൂടെ സിജോയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് റോക്കി. റോക്കിയുടെ വാക്കുകള്‍ ഇങ്ങനെ;

ജിന്റോയാണ് നമ്മുടെ ബിഗ് ബോസ് സീസണ്‍ ആറിന്റെ വിജയി. അര്‍ജുന്‍ സെക്കന്റാണ്. ജാസ്മിന്‍ തേര്‍ഡാണ് വന്നിരിക്കുന്നത്. എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. പിന്നെ ബിഗ് ബോസിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളുമായും കംപയര്‍ ചെയ്യുമ്പോള്‍ ഈ സീസണ്‍ എല്ലാം കൊണ്ടും അടിപൊളി സീസണായിരുന്നു. സീസണ്‍ ആറ് ഒഴികെ മറ്റെല്ലാ സീസണുകളും ഒരേ വേവ് ലെങ്ത്തില്‍ പോയിട്ടുള്ള സീസണാണ്. ഈ സീസണില്‍ എല്ലാം ഉണ്ടായിരുന്നു.

പഞ്ചിന് പഞ്ച്, മാസിന് മാസ്, അടിക്ക് അടി, ഫൈറ്റിന് ഫൈറ്റ്, ഡ്രാമ, ലവ് ട്രാക്ക്, തേപ്പ് ട്രാക്ക്, ട്രയാങ്കിള്‍ ട്രാക്ക് എല്ലാം ഉണ്ടായിരുന്നു. ഈ സീസണില്‍ പങ്കെടുക്കാന്‍ പറ്റിയത് വലിയൊരു അച്ചീവ്‌മെന്റായി കാണുന്നു. കൂടാതെ എനിക്ക് ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ പറ്റി. പതിനെട്ട് ദിവസം മാത്രം സീസണില്‍ നിന്നിട്ടും കേരളത്തിലുള്ള ആളുകളെല്ലാം എന്നെ തിരിച്ചറിഞ്ഞു. ആള്‍ക്കാരുടെ ഇടയിലേക്ക് വരാന്‍ പറ്റി. അതുപോലെ ഒരുപാട് വിമര്‍ശനങ്ങള്‍ ഞാന്‍ ഏറ്റുവാങ്ങി.

ആറ് വര്‍ഷത്തെ കാത്തിരിപ്പിനും ആറ് മാസത്തെ ട്രെയിനിങിനും ശേഷമാണ് ഞാന്‍ ഹൗസിലേക്ക് മത്സരിക്കാന്‍ വന്നത്. നിങ്ങള്‍ തന്നെ കണ്ടിട്ടുണ്ടാവും രാവിലെ മുതല്‍ വൈകിട്ട് ലൈഫ് ഓഫാക്കുന്നത് വരെയും ഞാന്‍ ആക്ടീവാണ്. എന്റെ ഭാഗം ഞാന്‍ നന്നായിട്ട് തന്നെ ചെയ്തു. പിന്നെ വിധി കാരണമാകാം അങ്ങനെയൊരു സമയത്ത് എന്നെ കൊണ്ട് ആ പ്രവൃത്തി ചെയ്യിപ്പിച്ചത്. അല്ലാതെ മനപൂര്‍വം ഞാന്‍ ചെയ്തതല്ല.

ആ സിറ്റുവേഷനില്‍ നടന്ന ആക്‌സി!ഡന്റ് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഷോയില്‍ വന്നതുകൊണ്ട് കൊച്ചുകുട്ടികളുടെയും അമ്മമാരുടെയുമെല്ലാം സ്‌നേഹം എനിക്ക് കിട്ടി. പിന്നെ ആ സംഭവത്തിനുശേഷം ഒരുപാട് ആളുകള്‍ എന്നെ ഉപദേശിച്ചു. ഹൗസില്‍ ഞാനുണ്ടായിരുന്നുവെങ്കില്‍ കപ്പും കൊണ്ടെ വരുമായിരുന്നുള്ളു. ജിന്റോയെ ഹൗസില്‍ കണ്ടപ്പോള്‍ വഴി തെറ്റി വന്നയാളായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ അര്‍ജുന്‍ വളരെ ഷാര്‍പ്പാണ്.

ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു. പിന്നെ ഈ ഒരു അവസരത്തില്‍ എനിക്ക് പറയാനുള്ളത് സിജോ എനിക്ക് നിന്നോട് ഒരു വൈരാഗ്യവുമില്ല. ഒരു ദേഷ്യവുമില്ല.

കാരണം ഹൗസില്‍ നീ എനിക്ക് നല്ല ഫ്രണ്ട് തന്നെയായിരുന്നു. ഒരുപാട് നല്ല നിമിഷങ്ങള്‍ അവിടെ വെച്ച് നമുക്ക് രണ്ടുപേര്‍ക്കും ഉണ്ടായിട്ടുണ്ട്. ഞാന്‍ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. പിന്നെ ആദ്യം നിന്നോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു.

കാരണം നീ മൂലം ഞാന്‍ പുറത്തായി. പിന്നെ നിനക്ക് ഞാന്‍ കാരണം പ്രശ്‌നങ്ങളുണ്ടായി. കണ്‍ഫെഷന്‍ റൂമില്‍ വെച്ച് തന്നെ ഞാന്‍ ഒരുപാട് മാപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഞാന്‍ നിന്നോട് മാപ്പ് ചോദിക്കുന്നു… സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കില്‍ ക്ഷമിക്കണം. സിജോയെ ഞാന്‍ ഇടിച്ചതിന്റെ പേരില്‍ വിഷമിച്ച എല്ലാവരോടും എന്നോട് ദേഷ്യം തോന്നിയ എല്ലാവരും ക്ഷമിക്കണം.ഈ സീസണ്‍ ആറ് അറിയപ്പെടും. ഞാന്‍ വന്നതും പോയതും വാഴ്ത്തപ്പെടും. റോക്കിയെ എല്ലാവരും ഓര്‍മിക്കും എന്നാണ് വീഡിയോയില്‍ അസി റോക്കി പറഞ്ഞത്.

Vijayasree Vijayasree :