സംവിധായകൻ അശ്വനി ദിറിന്റെ മകൻ ജലജ് ദിർ കാറപകടത്തിൽ മരണപ്പെട്ടു. 18 വയസായിരുന്നു പ്രായം. നവംബർ 23ന് ആയിരുന്നു സംഭവം. പാർലേയിലെ വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഡ്രൈവിന് പോയ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.
ജലജിന്റെ സുഹൃത്തായ സഹിൽ ആയിരുന്നു കാറോടിച്ചത്. സഹിൽ മദ്യലഹരിയിലായിരുന്നു. ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് മദ്യപിച്ച ശേഷം 22ന് രാത്രി 11 മണിയോടെയാണ് സഹിൽ ജലജിന്റെ വീട്ടിലെത്തിയത്. തുടർന്ന് ഏറെ നേരം വീട്ടിൽ കഴിഞ്ഞു. ശേഷം രാത്രി 3 മണിയോടെ ഡ്രൈവിനായി മൂന്ന് പേരും പുറപ്പെട്ടു.
ആദ്യം ജിദാനായിരുന്നു കാറോടിച്ചിരുന്നത്. പിന്നീട് സഹിൽ ഡ്രൈവിങ് ഏറ്റെടു്കകുകയായിരുന്നു. 120-150 കിലോമീറ്റർ വേഗതയിലാണ് സഹിൽ കാറോടിച്ചിരുന്നത്. ജിദാന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് സഹിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മകന്റെ അപകടസമയത്ത് അശ്വനി ഗോവയിൽ ഐഎഫ്എഫ്‌ഐയിൽ പങ്കെടുക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഹിസാബ് ബറാബറിന്റെ വേൾഡ് പ്രീമിയർ ഷോ ഗോവയിലാണ് നടന്നത്. സൺ ഓഫ് സർദാർ, വൺ ടു ത്രീ, ഗസ്റ്റ് ഇൻ ലണ്ടൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അശ്വനി ദിർ. സിനിമകൾക്ക് പുറമേ നിരവധി ടിവി സീരിയലുകളും അശ്വ സംവിധാനം ചെയ്തിട്ടുണ്ട്.