അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി

വളറെ കുറച്ച് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് അശോക് സെല്‍വന്‍. നടനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. ഈറോഡ് സ്വദേശിയാണ് അശോക് സെല്‍വന്‍.

വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിലെ സഹപ്രവര്‍ത്തകായി പ്രത്യേക വിരുന്ന് വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നാണ് വിവരം.

പാ രഞ്ജിത്ത് നിര്‍മിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അശോക് സെല്‍വന്‍ നായകനായി ഈ അടുത്തിടെ ഇറങ്ങിയ ‘പോര്‍ തൊഴില്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു.

2019ല്‍ പുറത്തിറങ്ങിയ ‘തുമ്പ’ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി പാണ്ഡ്യന്‍ അഭിനയരംഗത്തെത്തുന്നത്. അന്ന ബെന്‍ നായികയായ ‘ഹെലന്‍’ സിനിമയുടെ തമിഴ് റീമേക്കില്‍ നായികയായെത്തിയത് കീര്‍ത്തിയായിരുന്നു. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യന്‍ കീര്‍ത്തിയുടെ ബന്ധുവാണ്.

Vijayasree Vijayasree :