കര്‍ണാടക ചലചിത്ര അക്കാദമി ചെയര്‍പേഴ്‌സനായി സംവിധായകന്‍ അശോക് കശ്യപ്

കര്‍ണാടക ചലചിത്ര അക്കാദമി ചെയര്‍പേഴ്‌സനായി മുതിര്‍ന്ന സംവിധായകനും സിനിമാട്ടോഗ്രാഫറുമായ അശോക് കശ്യപിനെ കര്‍ണാടക ഫിലിം അക്കാദമി ചെയര്‍പേഴ്‌സനായി കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചു.

2001ല്‍ ശാപ എന്ന ചിത്രത്തിന് മികച്ച സിനിമാട്ടോഗ്രാഫര്‍ക്കുള്ള സംസ്ഥാന പുരസ്‌കാര ജേതാവാണ്.

സുനില്‍ പുരാനികിന് പകരക്കാരനായാണ് കശ്യപിന്റെ നിയമനം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ മൂന്നു വര്‍ഷത്തേക്കാണ് നിയമനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.

Vijayasree Vijayasree :