ഹ്രസ്വ ചിത്രങ്ങളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അഷിക അശോകൻ. ഇപ്പോഴിതാ താരം വിവാഹിതയായിരിക്കുകയാണ്. പ്രണവ് ആണ് വരൻ. നടിയുടെ കുടുംബ സുഹൃത്താണ് പ്രണവ് എന്നാണ് വിവരം. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്
മിസ്സിങ് ഗേൾസ് എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ച അഷിക യൂട്യൂബ് റീൽസിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലൂടെയാണ് ശ്രദ്ധ നേടിയത്.
പുന്നഗൈ സൊല്ലും, സാൻട്രിതാഴ് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഇന്ദ്രജിത്തിനെ നായകനാക്കി ജിതിൻ ടി സുരേഷ് സംവിധാനം ചെയ്യുന്ന ധീരം ആണ് അഷികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.