നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി; വധു അസം സ്വദേശി ഫാഷൻ ഡിസൈനർ

മലയാളമടക്കം തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് ആശിഷ് വിദ്യാ‌ർത്ഥി. സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ അറുപതാം വയസിൽ നടൻ വീണ്ടും വിവാഹിതനായതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അസമിൽ നിന്നുള്ള രൂപാലി ബറുവയാണ് വധു. കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഫാഷൻ സംരംഭത്തിന്റെ ഉടമയാണിവർ. ഗുവാഹട്ടിയാണ് സ്വദേശം.

വ്യാഴാഴ്ത കൊൽക്കത്തയിൽ വച്ചായിരുന്നു ആശിഷ് വിദ്യാർത്ഥിയുടെ വിവാഹം. ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. രൂപാലിയെ സ്വന്തമാക്കിയതും ഈ പ്രായത്തിൽ വിവാഹം കഴിച്ചതും വളരെ വ്യത്യസ്തമായ അനുഭവമായാണ് തോന്നുന്നതെന്ന് നടൻ പറഞ്ഞു.

ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. രൂപാലിയെ സ്വന്തമാക്കിയതും ഈ പ്രായത്തിൽ വിവാഹം കഴിച്ചതും വളരെ വ്യത്യസ്തമായ അനുഭവമായാണ് തോന്നുന്നതെന്ന് നടൻ പറഞ്ഞു. കുറച്ചു നാളുകൾക്ക് മുമ്പായിരുന്നു രൂപാലിയെ ആദ്യമായി കണ്ടുമുട്ടിയത്. വിവാഹ ചടങ്ങ് ലളിതമയി നടത്തിയാൽ മതിയെന്ന് രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ചതാണെന്നും ആശിഷ് വിദ്യാർത്ഥി വ്യക്തമാക്കി.

അസമിലെ പരമ്പരാഗത വസ്ത്രമായ മേഖേല ചാദറാണ് രൂപാലി ധരിച്ചത്. കേരള തനിമയിൽ വെള്ള കസവ് മുണ്ടും ജുബ്ബയും ആയിരുന്നു ആശിഷ് വിദ്യാർത്ഥിയുടെ വേഷം. തെന്നിന്ത്യയിൽ നിന്നുള്ള പ്രത്യേക വിവാഹാഭരണങ്ങളാണ് രൂപാലി അണിഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. താരങ്ങളടക്കം നിരവധപേർ ഇരുവർക്കും ആശംസകളുമായി എത്തുന്നുണ്ട്. പാതി മലയാളിയാണ് ആശിഷ് വിദ്യാർഥി. അദ്ദേഹത്തിന്റെ അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ ബംഗാളിയുമാണ്.രൂപാലി ബറുവയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആശിഷ് വിദ്യാർത്ഥി വിസമ്മതിച്ചു.

1991 മുതൽ ബോളിവുഡ്, കന്നഡ, തെലുങ്കു, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാർത്ഥി വില്ലൻ വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയത്. ഒഡിയ, മറാത്തി. ബംഗാളി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി മൂന്നൂറോളം ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടൻ കൂടിയാണ് ആശിഷ് വിദ്യാർത്ഥി. 1994 ലെ ദ്രോഹ്കാൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടി. 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിൻ, കഹോ നാ പ്യാർ ഹേ എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഹിന്ദി ചിത്രങ്ങളിൽ ചിലതാണ്.

Rekha Krishnan :