പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് അഷിഖ് അബു. തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള താരം ഇടയ്ക്കിടെ വിവാദങ്ങളിലും ചെന്ന് പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ, മലയാള സിനിമയിലെ ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് ആഷിഖ് അബു ആണെന്നുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മാത്രമല്ല, തന്നെയും സുഹൃത്തുക്കളെയും മട്ടാഞ്ചേരി മാഫിയ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത് സംഘപരിവാർ കേന്ദ്രങ്ങൾ ആണെന്നും നിയമപരമായി അതിനെ നേരിടുമെന്നും പറയുകയാണ് ആഷിഖ് അബു.
പൗരത്വ പ്രക്ഷോഭം നടക്കുന്ന സമയത്താണ് സംഘപരിവാർ കേന്ദ്രങ്ങൾ ആ ടെർമിനോളജി ഉപയോഗിക്കുന്നത്. പിന്നീട് പൊളിറ്റിക്കലായിട്ട് എനിക്കോ റിമയ്‌ക്കോ, ഞങ്ങളുടെ സുഹൃത്തുക്കളായിട്ടുള്ള, ആ വലയത്തിൽപ്പെട്ടവർക്കെതിരെ ഏറ്റവും എളുപ്പം എടുത്ത് ഉപയോഗിക്കുന്ന വാക്കായി അത് മാറി. ഇതിനെ നിയപരമായി നേരിടും.
എന്റെ സെറ്റുകളിൽ ലഹ രി ഉപയോഗിച്ച് ആളുകൾ എത്തുന്നതോ ഒരിക്കലും പ്രോതേസൈഹിപ്പിക്കപ്പെടേണ്ട ഒന്നായി കരുതുന്നില്ല. എന്റെ ആദ്യത്തെ സിനിമ മുതൽ തന്നെ ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിച്ചിട്ടില്ല. എല്ലാവർക്കും സ്വന്തം സിനിമ തന്നെയാണ് വലുത്. മ ദ്യം ഉപയോഗിച്ച് വരുന്നവർ വരെ ആ സിനിമ നിർമാണത്തിന് തടസമാണ്. അത് വലിയ പ്രശ്‌നമാണ്. അത് അനുവദിക്കാൻ പറ്റാത്തതാണ്.
‘ഇടുക്കി ഗോൾഡ്’ എന്ന സിനിമ ഞാൻ സംവിധാനം ചെയ്തു. അത് ഇന്നും ഒരു കൾട്ട് ആയി ആളുകൾ ആസ്വദിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം എന്റെ പേരിലേയ്ക്ക് വന്നത്. ഇങ്ങനത്തെ വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താൽ എന്തായാലും അതിന്മേൽ അന്വേഷണം ഉണ്ടാകും.
ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാൽ അതിൽ അന്വേഷണം വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം ലഹരി മാഫിയകളെപ്പറ്റി പറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ അതിൽ അന്വേഷണം വേണം. ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം.
ഞങ്ങളുടേത് ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ്. ഞങ്ങൾ സുഹൃത്തുക്കൾ ആയിട്ടുള്ളവരാണ് ആ ഗ്യാങ്ങിൽ ഉള്ളത്. സുഹൃത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങൾക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമർശനങ്ങളായി കണ്ടാൽ മതി എന്നാണ് താൻ മട്ടാഞ്ചേരി മാഫിയയുടെ തലവനാണ് എന്ന പ്രചാരണത്തെ കുറിച്ച് ആഷിഖ് അബു പറഞ്ഞത്.