സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികൾ; ഐക്യദാർഢ്യവുമായി ആഷിക് അബു

ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് സിനിമ ‘മിന്നൽ മുരളി’യുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ കൂറ്റൻ സെറ്റ് ബജ്റംഗദൾ പ്രവർത്തകർ തകർത്തതിന് പിന്നാലെ വ്യാപക പ്രതിഷേധം. സിനിമയുടെ അണിയറ പ്രവർത്തകർ മാസങ്ങളെടുത്ത് തയാറാക്കിയ കൂറ്റൻ കെട്ടിടത്തിന്‍റെ സെറ്റാണ് ഞായറാഴ്ച തകർത്തത്.

ഇപ്പോഴിതാ മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത് വന്നിരിക്കുകയാണ്. സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും.
മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം.

അഖിലകേരള ഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകർത്ത കാര്യം ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ സഹിതം അറിയിച്ചത്. കാലടി മണപ്പുറത്ത് ക്ഷേത്രത്തിന് മുന്നിൽ സെറ്റിട്ടപ്പോൾ തന്നെ തങ്ങൾ എതിർത്തതാണെന്നും സ്വാഭിമാനം സംരക്ഷിക്കാനായാണ് സെറ്റ് തകർത്തതെന്നും ഹരി പാലോട് അവകാശപ്പെട്ടു. രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്‍റ് മലയാറ്റൂർ രതീഷിന്‍റെ നേതൃത്വത്തിലാണ് സെറ്റ് തകർത്തതെന്നും ചിത്രങ്ങൾ സഹിതം വിശദീകരിക്കുന്നുണ്ട്.

Noora T Noora T :