കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായി മാറിയ താരമാണ് ആശ ശരത്ത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അഭിനേത്രി എന്നതിനേക്കാളുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് ആശ ശരത്ത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രമായിരുന്നു ആശയുടെ കരിയര്‍ ബ്രേക്ക്.
പെരുമ്പാവൂര്‍ സ്വദേശിയായ താരം വിവാഹം കഴിച്ചിരുന്നത് ശരത്തിനെയാണ്. രണ്ട് പെണ്‍മക്കളാണ് താരത്തിനുള്ളത്. ഉത്തരയും കീര്‍ത്തനയും. മൂത്ത മകള്‍ ഉത്തര ആശയെ പോലെ തന്നെ നൃത്തത്തിലും സജീവമാണ്. സൗന്ദര്യ മത്സരങ്ങളിലടക്കം തിളങ്ങിയ താരപുത്രിയാണ് ഉത്തര. മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് ആയി മാറുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മോഡലിംഗ്, ഡാന്‍സ് എന്നിവക്ക് അപ്പുറത്തേക്ക് അഭിനയ രംഗത്തേക്കും കടക്കുകയാണ് ആശ ശരത്തിന്റെ മൂത്ത മകള്‍. അതിനെ കുറിച്ച് ആശാ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. നമസ്‌കാരം, വളരെ സന്തോഷമുള്ള ഒരു കാര്യം നിങ്ങളോട് എല്ലാവരോടും പങ്കുവെക്കാന്‍ ആണ് ഇന്ന് ഞാന്‍ വന്നത്.
രണ്ടുമക്കള്‍ ആണ് ഉത്തരയും കീര്‍ത്തനയും, അതില്‍ മൂത്ത മകളെ ഞാന്‍ പങ്കുവെന്ന് വിളിക്കും. മകള്‍ ഇപ്പോള്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഇത്രയും നാളും എന്നോടൊപ്പം നൃത്തം ചെയ്യുക ആയിരുന്നു. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൂടി അഭിനയ ലോകത്തിലേക്ക് എത്തുകയാണ്. ഖെദ്ദ എന്ന ചിത്രത്തില്‍ കൂടി ആണ് എത്തുന്നത്. എനിക്ക് നല്‍കിയ പിന്തുണ എന്റെ മകള്‍ക്കും നല്‍കണം എന്ന് ആശ ശരത് പറയുന്നു.
പിന്നാലെ നിരവധി ആളുകള്‍ ആണ് അഭിനന്ദനങ്ങള്‍ ആയി എത്തിയത്. അച്ഛന്റെ പാത തുടര്‍ന്ന് മക്കള്‍ സിനിമയിലേയ്ക്ക് വരുന്നത് കണ്ടിട്ടുണ്ടെങ്കിലും അമ്മയുടെ പാത തുടര്‍ന്ന് മകള്‍ സിനിമയിലേയ്ക്ക് എത്തുന്നത് വളരെ ചുരുക്കമാണെന്നും വളരെ സന്തോമുണ്ടെന്നും മകള്‍ക്ക് ശോഭിക്കാന്‍ കഴിയട്ടെ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.