മകള്‍ കാനഡയില്‍; വീട്ടിലെ ഒറ്റ മുറിയിൽ,സഹായം കിട്ടിയേ തീരുവെന്ന് ആശാ ശരത്ത്

നൃത്ത പരിപാടിക്കായി നാട്ടിലെത്തിയപ്പോള്‍ ലോക്ഡൗണില്‍ പെട്ടിരിക്കുകയാണ് നടി ആശ ശരത്ത്. ഭര്‍ത്താവും മകളും ഒപ്പമുണ്ടെങ്കിലും മറ്റൊരു മകള്‍ കാനഡയിലാണ് സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ ജീവനക്കാരും ദുബായിലുമാണെന്ന് താരം പറയുന്നു

ഈ ലോക്ക് ഡൗൺ കാലത്ത് മകള്‍ കാനഡയില്‍ ഹോം ക്വാറന്റിനില്‍ ആണ്. ഒരു വീട്ടില്‍ മുറിയില്‍ ഇരിക്കുകയാണ് അവള്‍. എന്നുവരാന്‍ പറ്റും വിമാനസര്‍വീസ് എന്ന് തുടങ്ങും എന്നൊന്നും അറിയില്ല. അമ്മയെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ജീവിക്കാനുള്ള കുറച്ച് രൂപ മാറ്റി വച്ച് ബാക്കിയൊക്കെ നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് സഹായം കിട്ടിയേ തീരു എന്നും താരം പറഞ്ഞു.

‘ഇന്നത്തെ അവസ്ഥയിൽ തിരിച്ചുപോകുന്ന അവസ്ഥയെക്കുറിച്ച് വല്ലപ്പോഴുമേ ആലോചിക്കുന്നുള്ളൂ. നമ്മുടെ ജോലി, സ്ഥാപനങ്ങളുടെ അവസ്ഥ അതൊക്കെ ഇനി എന്താകും എന്നൊക്കെ ചിന്തിക്കുന്നതിനേക്കാൾ അവിടെയുള്ള നമ്മുടെ സഹോദരങ്ങളെ ഇവിടെ എങ്ങനെ എത്തിക്കാം എന്നതാണ് അലട്ടിക്കൊണ്ടിരിക്കുന്നത്.’

‘ഞാൻ ലോക കേരള സഭാംഗം കൂടിയാണ്. നോർക്കയുമായും ഈ വിഷയത്തിൽ നിരന്തരം ചർച്ച നടത്തുന്നുണ്ട്. ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, പ്രായമായവർ ഇവരെയൊക്കെ ആദ്യം പരിഗണിക്കും എന്നുകേൾക്കുന്നു. ഒരുപാട് പ്രതീക്ഷയുണ്ട്. മനസ്സിന് ഇപ്പോൾ സന്തോഷം തോന്നുന്നു.‌ തൊഴില്‍ ഇല്ലാത്ത ഒരുപാട് പേർ ഗൾഫിൽ കുടുങ്ങി കിടക്കുന്നുണ്ട്. അങ്ങനെയുള്ള ആളുകൾ ആദ്യം വരട്ടെ.

അതെ സമയം തന്നെ ഏറെനാളായുള്ള പ്രവാസികളുടെ കണ്ണുനീർ മായാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രവാസികൾ നാട്ടിലേക്ക് എത്തുമ്പോൾ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം നാളെ മുതൽ തുടങ്ങാൻ പോകുന്നതായുള്ള വാർത്തകൾക്ക് പിന്നാലെ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി സർക്കാർ വ്യക്തമാക്കി. ഇതേതുടർന്ന് രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക എന്നാണ് ലഭ്യമാകുന്ന വിവരം. ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും മടക്കി എത്തിക്കും.

asha sharath

Noora T Noora T :