വലിയ കോളിളക്കങ്ങൾ സൃഷ്ട്ടിച്ച താര വിവാഹമായിരുന്നു ആര്യ സയേഷ എന്നീ താരങ്ങളുടേത്. കടുത്ത വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിലാണ് ഇരുവരും വിവാഹിതരായത്. കളേഴ്സ് ചാനലിൽ എങ്ക വീട്ട് മാപ്പിള്ളൈ എന്ന പേരിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ആണ് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയത്. മത്സരാർത്ഥികളായി എത്തിയ യുവതികളിൽ നിന്നും നടൻ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുക എന്നതായിരുന്നു പരിപാടിയുടെ മുഖ്യ പ്രമേയം. പരിപാടിയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു പരിപാടിയായിരുന്നു സംഗീത അവതാരികയായി എത്തിയ എങ്ക വീട്ട് മാപ്പിള്ളൈ എന്ന പരിപാടി. 2018 ഫെബ്രുവരി 20 മുതൽ 2018 ഏപ്രിൽ 17 വരെയായിരുന്നു പരിപാടി സംപ്രേഷണം ചെയ്തത്. എന്നാൽ മത്സരത്തിനൊടുവിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആര്യ വലിയൊരു പ്രസ്താവന നടത്തിയിരുന്നു. ഇതായിരുന്നു വലിയ വിവാദങ്ങൾക്ക് കാരണമായത്.മത്സരത്തിനൊടുവില്‍ ആരെയും വിവാഹം കഴിക്കാതെ കാരണങ്ങള്‍ പറഞ്ഞ് ഒഴിവായതിന്റെ പേരില്‍ താരത്തിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ ആണ് ഉയർന്നുവന്നത്.
എന്നാൽ വിവാദങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടുതന്നെ താനും സയേഷയും തമ്മില്‍ വിവാഹിതരാവുകയാണെന്ന് താരം വെളിപ്പെടുത്തുകയും അത്യധികം ആർഭാടപൂർവ്വമായിതന്നെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. എന്നാൽ വിവാദങ്ങൾ കെട്ടൊടുങ്ങി താര ദമ്പതികൾ തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ട്വിറ്റര്‍ പേജിലൂടെ വിവാഹവാര്‍ഷിക ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് നടി സയേഷ എത്തിയിരിക്കുകയാണ്. ഒപ്പം മറ്റൊരു സര്‍പ്രൈസും ഇതിനോടൊപ്പം പുറത്ത് വന്നു. എല്ലാ വഴികളിലൂടെയും എന്ന പൂര്‍ണയാക്കുന്ന ആള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിക്കുകയാണ്. നിങ്ങളില്ലാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്… സ്‌നേഹം, ആകാംഷ, സ്ഥിരത, കൂട്ടുകെട്ട് എന്നിവയ്‌ക്കെല്ലം ഒപ്പം ഞാന്‍ എന്നെന്നും നിങ്ങളെ സ്‌നേഹിക്കുന്നു. ഇതായിരുന്നു ട്വിറ്ററിലൂടെ സയേഷ പങ്കുവെച്ചിരിക്കുന്നത്.വിവാഹ ദിവസത്തെ ചില ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.
പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പുറത്തു വന്നതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി പതിനാല് വാലന്റ്റൈന്‍സ് ദിനത്തിലായിരുന്നു തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള വാർത്ത സയേഷയും ആര്യയും ചേര്‍ന്ന് വെളിപ്പെടുത്തിയത്. മാര്‍ച്ച് പത്തിന് വിവാഹമാണെന്ന കാര്യം വ്യക്തമാക്കി കൊണ്ട് വിവാഹക്ഷണ കത്തും പുറത്ത് വിട്ടു. മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താരവിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു മാധ്യമങ്ങൾ നിറയെ.
വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്കുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ . ഇതിനൊപ്പം മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത് വന്നിരിക്കുകയാണ്. ആര്യയും സയേഷയും നായിക നായകന്മാരായി അഭിനയിക്കുന്ന ടെഡി എന്ന സിനിമയില്‍ നിന്നും ഓഫീഷ്യല്‍ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ ഒരു ടേഡി ബീയറാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത് . ആക്ഷന് പ്രധാന്യം നല്‍കിയൊരുക്കുന്ന സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളില്‍ ചിലതും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിറുതന്‍, ടിക് ടിക് ടിക്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെഡി. വിവാഹശേഷം ആര്യയും സയേഷയും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ടെഡി. ഈ വര്‍ഷം സമ്മറില്‍ തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ടീസറില്‍ നൽകുന്ന സൂചന.
actor arya