മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. എന്നാൽ ബിഗ് ബോസ് സീസൺ ടുവിൽ വന്നതിന് ശേഷമാണ് ആര്യയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറംലോകം അറിയുന്നത്.

സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷ വാർത്ത പങ്ക് വെച്ച രംഗത്തെത്തിയിരുന്നു ആര്യ. താൻ വിവാഹിതയാകാൻ പോകുന്നു എന്നാണ് ആര്യ ആരാധകരോടായി പങ്ക് വെച്ചിരിക്കുന്നത്. ഉറ്റസുഹൃത്തും ആർജെയും ബിഗ് ബോസ് താരവുമായ സിബിൻ ആണ് ആര്യയുടെ ഭാവിവരൻ.

വിവാഹ നിശ്ചയം കഴിഞ്ഞു എന്നും വിവാഹം വൈകാതെ ഉണ്ടാകും എന്നും ആര്യ പറയുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആര്യയും സിബിനും വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളാണ്. അതിനാൽ തന്നെ നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ഇരുവർക്കും ആശംസകൾ നേർന്നു.
വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്ക് വെച്ച് ആര്യ ദീർഘമായ ഒരു കുറിപ്പും പങ്ക് വെച്ചിട്ടുണ്ട്. തന്റെ മകൾ സിബിനെ ഡാഡി എന്നാണ് വിളിക്കുന്നത് എന്നും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണ് ഇത് എന്നും ആര്യ കൂട്ടിച്ചേർത്തു. എന്തൊക്കെ വന്നാലും അവസാന ശ്വാസം വരെ കൂടെയുണ്ടാകും എന്ന് പറഞ്ഞ് കൊണ്ടാണ് ആര്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം ആര്യ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം മകളെക്കുറിച്ചുള്ള ചോദ്യമാണ്. മാത്രമല്ല മകൾ നിങ്ങളുടെ റിലേഷൻഷിപ്പിൽ സന്തോഷവതിയാണോ എന്ന ചോദ്യത്തിന്സമൂഹ മാധ്യമത്തിലൂടെ ആര്യ മറുപടി നൽകിയിട്ടുണ്ട്. മറുപടിയയെന്നോണം സിബിനും ആര്യയും മകളെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് ആര്യ പങ്കുവെച്ചത്.
സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരനായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. മകൾ പിറന്നശേഷം ഇരുവരും വിവാഹമോചിതരായി. എന്നാൽ ഇപ്പോഴും ഇരുവരും തമ്മിൽ സൗഹൃദമുണ്ട്. മകൾ ആര്യയുടെ സംരക്ഷണയിലാണ്. സുഹൃത്തിനെ പോലെയാണ് മകൾ തന്നെ കാണുന്നതെന്നാണ് ആര്യ പറയുന്നത്. മകളുടെ കാര്യത്തിലെ തീരുമാനങ്ങൾ ഒന്നിച്ചാണ് എടുക്കുന്നത്.
നേരത്തെ തന്നെ അച്ഛനും അമ്മയും ഡിവോഴ്സ്ഡ് ആണെന്ന് അവൾക്കറിയാമെന്നും പക്ഷെ എന്താവശ്യമുണ്ടെങ്കിലും അവൾക്ക് വേണ്ടി ഒന്നിച്ചുണ്ടാകുമെന്നറിയാമെന്നും ആര്യ പറയുന്നു. അദ്ദേഹം വേറെ കല്യാണം കഴിച്ച് കുഞ്ഞുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ മകളോട് സംസാരിക്കുന്നുണ്ട്. ഇപ്പോൾ പപ്പ ഹാപ്പിയാണെന്ന് അവൾക്കറിയാം. എല്ലാവരും ഹാപ്പിയാണ്. അതിനാൽ തന്നെ അവൾക്ക് കൺഫ്യൂഷൻ വരേണ്ട കാര്യമില്ലെന്നും ആര്യ വ്യക്തമാക്കി. മാത്രമല്ല മകളുടെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ആദ്യം വിളിച്ച് പറയുന്നത് അദ്ദേഹത്തോടാണെന്നും ഇങ്ങനെയാെക്കെയുണ്ട് ഒന്ന് സംസാരിച്ചോളൂ എന്ന് പറയും. അങ്ങനെയാെരു സ്പേസ് മക്കൾക്ക് കൊടുക്കേണ്ടതുണ്ടെന്നും ആര്യ ബഡായി കൂട്ടിച്ചേർത്തു.