ഭർത്താവിനെ ചതിച്ചവൾ, ജാസ്മിന് തിരിച്ചടി! ആര്യയുടെ മറുപടിയിൽ നാറി നാണംകെട്ട് ജാസ്മിനും ഗബ്രിയും!

ബിഗ് ബോസ് മലയാളം സീസൺ ആറിൽ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. എന്നാൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെങ്കിലും പുറത്തിറങ്ങിയപ്പോൾ ജാസ്മിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പുറത്തിറങ്ങിയ ശേഷം മുൻ ബിഗ് ബോസ് മത്സാരാർത്ഥിയും നടിയുമായ ആര്യ ബഡായിക്കെതിരെ ജാസ്മിൻ നേരത്തേ രംഗത്തെത്തയത് വലിയ വാർത്തയായിരുന്നു.

തന്നെ സൈബർ ആക്രമണത്തിന് ആര്യ ഇട്ടുകൊടുത്തു. തന്റെ പഴയ റിലേഷനിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ച ആളാണ് ആര്യയെന്നും അവരെ പോലുള്ള ഒരു മനുഷ്യ സ്ത്രീയാണ് താനും തനിക്കും തെറ്റുകൾ പറ്റും എന്നുമായിരുന്നു ജാസ്മിന്റെ വിമർശനം. ഇപ്പോഴിതാ ഇതിനു മറുപടി നൽകുകയാണ് ആര്യ.

‘ആര്യ ചേച്ചി ചെയ്ത അതേ തെറ്റ് തന്നെയല്ലേ ഞാൻ ജീവിതത്തിൽ ചെയ്തത്, എന്നിട്ട് എന്നെ സൈബർ ബുള്ളിയിങ്ങിന് ഇട്ട് കൊടുത്തു എന്ന് കഴിഞ്ഞ സീസണിലെ ഒരു മത്സരാർത്ഥി പറയുന്നത് കേട്ടു. എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല ആ കുട്ടി ചെയ്ത എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന്. അല്ലെങ്കിൽ ഞാൻ ചെയ്ത എന്ത് തെറ്റാണ് ആ കുട്ടി ചെയ്തതെന്ന്. ഇതിന്റെ റീൽസ് എനിക്ക് പലരും അയച്ചുതന്നിരുന്നു. ഇതിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചു. മാത്രമല്ല ആര്യ പണ്ട് ഭർത്താവിനെ ചതിച്ച് വേറൊരുത്തന്റെ കൂടെ പോയതല്ലേ, അത് തന്നെയല്ലേ ജാസ്മിനും ചെയ്തത് എന്നും പറഞ്ഞ് ആ വീഡിയോയുടെ താഴെ നിരവധി കമന്റുകൾ വന്നിട്ടുണ്ടെന്നും ആര്യ പറഞ്ഞു.

അതേസമയം ഞാനും എന്റെ ഭർത്താവും എന്ത് കാരണത്താലാണ് പിരിഞ്ഞതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഭർത്താവുമായി പിരിയാനുള്ള കാരണത്തിൽ തെറ്റ് എന്റെ ഭാഗത്താണ് കൂടുതൽ എന്നാണ് ഞാൻ പറഞ്ഞതെന്നും ആര്യ പറഞ്ഞു. ആ കാര്യം ഞാൻ അംഗീകരിക്കുന്നു. ഒരു വിവാഹത്തിൽ തെറ്റ് ചെയ്യുക എന്നാൽ ചതിക്കുക മാത്രമല്ല. എനിക്ക് വേറെ കാമുകൻ ഉണ്ടെന്നൊക്കെ ആൾക്കാർ ചിന്തിച്ചു. ഞാനോ എന്റെ മുൻ ഭർത്താവോ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഞങ്ങൾ വേർപിരിയാനുള്ള കാരണങ്ങൾ ഞങ്ങൾക്ക് കൃത്യമായി അറിയാമെന്നും വേർപിരിയുന്നത് ‍ഞങ്ങളുടെ മാത്രം തീരുമാനമാണെന്നും ആര്യ തുറന്നടിച്ചു.

അന്ന് 23 വയസൊക്കെയെ ഉണ്ടായിരുന്നുള്ളൂ എനിക്ക്. ചില കാര്യങ്ങൾ എനിക്ക് അഡ്ജസ്റ്റ് ചെയ്ത് പോകാമായിരുന്നു. എന്നാൽ ഞാൻ വാശി കാണിച്ചു. പൊട്ടിയായിരുന്നു ഞാൻ. എന്റെ ഈഗോയായിരുന്നു എനിക്ക് വലുതെന്നും അങ്ങനെ വാശി കാണിച്ചില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് ഉണ്ടായരുന്നേനെയെന്നും നടി പറഞ്ഞു. മാത്രമല്ല ഞങ്ങളുടെ വിവാഹമോചനം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞാണ് ഞാൻ മറ്റൊരു റിലേഷനിലേക്ക് കടക്കുന്നത്. നല്ല സുഹൃത്തുക്കളായി. അത് കഴിഞ്ഞിട്ടാണ് ഒരു റിലേഷൻഷിപ്പിലേക്ക് പോയതെന്നും ആര്യ കൂട്ടിച്ചേർത്തു.

Vismaya Venkitesh :