അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്… അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും… ഇതൊരു മാനസിക രോഗമാണ്

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ആര്യ. അവതരാകയായി തിളങ്ങിയ താരം ബിഗ്‌ബോസിലൂടെയാണ് ഏറെ ആരാധകരുള്ള താരമായി മാറിയത്. ഇപ്പോഴിതാ മറ്റുള്ളവരെ മാനസികമായ രീതിയില്‍ നോവിച്ച്‌ കൊണ്ട് കമന്റ് ഇടുന്ന സോഷ്യല്‍ മീഡിയ ഞരമ്ബുകളെക്കുറിച്ച്‌ തുറന്ന് പറയുകയാണ് താരം.

‘സൈബര്‍ ബുള്ളികളുടെ മാനസികാവസ്ഥ മറ്റൊന്നാണ്. അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ നിങ്ങളെ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും. ഇതൊരു മാനസിക രോഗമാണ്.

ഇതിന് പ്രായ പരിധിയോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലെന്നത് ആശങ്കജനകമാണ്. ഇവരെ ശിക്ഷിക്കാനായി കഠിന നിയമങ്ങളില്ല എന്നത് സങ്കടകരമാണ്.
ഒരു സൈബര്‍ ആക്രമണ കേസ് ഫയല്‍ ചെയ്യുകയാണെങ്കില്‍ അത് ഒരു ഐപിസി വിഭാഗവുമായി ബന്ധപ്പെടുത്തണം. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമായതിനാല്‍ ആളുകള്‍ ഗൗരവമായി കാണുന്നില്ല.

പത്താം ക്ലാസ് കുട്ടി മുതല്‍ 60വയസ്സ് വരെയുള്ള വൃദ്ധന്‍ വരെ ഒരുകൂട്ടം ആളുകള്‍ ആരെയെങ്കിലും അധിക്ഷേപിക്കുന്നതിലും നിഷേധാത്മകത പ്രചരിപ്പിക്കുന്നതിലും മാനസിക സന്തോഷം കണ്ടെത്തുന്നു’.

Noora T Noora T :