മുദ്ദുഗൗ വിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച നടിയാണ് അര്‍ഥന ബിനു. ഗോകുല്‍ സുരേഷിൻറെ നായികയായിട്ടായിരുന്നു ചിത്രത്തിൽ അഭിനയിച്ചത് . പിന്നീട് അന്യഭാഷയിലേക്ക് പോയെങ്കിലും ഷൈലോക്കിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി.
നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ് മലയാളത്തില്‍ ഇടവേള സംഭവിച്ചതെന്നാണ് അര്‍ഥന പറയുന്നു
‘മലയാളത്തെ ഞാന്‍ മറന്നതല്ല. നല്ല കഥാപാത്രങ്ങളുമായി വന്ന് മലയാളം എന്നെ വിളിക്കാതിരുന്നതാണ്. അഭിനയിക്കാനാണ് ആഗ്രഹം. അതില്‍ ഭാഷയൊരു പ്രശ്‌നമല്ല. അതുകൊണ്ടാണ് മലയാളത്തില്‍ നല്ല അവസരം കിട്ടാതെ വന്നതോടെ തമിഴിലേക്കു പോയത്.’
‘ഷൈലോക്കിലെ അവസരം വന്നപ്പോള്‍ തന്നെ പോസിറ്റീവ് വൈബ് തോന്നിയിരുന്നു. പിന്നെ മമ്മുക്കയുടെ കൂടെ അഭിനയിക്കാമല്ലോ എന്ന ആഗ്രഹവും. സിനിമയില്‍ ഹാഫ് സാരി എന്റെ യൂണിഫോമാണെന്നു പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹാഫ് സാരിയും മുല്ലപ്പൂവും ബോറടിയായി. ഇനിയൊന്നു മാറ്റിപ്പിടിക്കണം.’ മനോരമയുമായുള്ള അഭിമുഖത്തില്‍ അര്‍ഥന പറഞ്ഞു.
Arthana Binu