തട്ടിപ്പ് കേസിൽ പ്രമുഖ നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട് !

പലപ്പോളും തട്ടിപ്പു കേസിൽ അകപ്പെടുമ്പോളാണ് പല താരങ്ങളുടെയും യഥാർത്ഥ മുഖം ആരാധകർ മനസിലാക്കുന്നത് . മലയാളത്തിലും തട്ടിപ്പിന് മുന്നിട്ടിറങ്ങിയ താരങ്ങൾ ഉണ്ടെങ്കിലും ബോളിവുഡ് താരങ്ങളാണ് അല്പം മുൻപിൽ .

ഇപ്പോൾ ചെക്ക് തട്ടിപ്പ് കേസിൽ കുടുങ്ങിയിരിക്കുകയാണ് അമീഷ പട്ടേൽ. ഇവർക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അജയ് കുമാര്‍ സിങ് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അമീഷയും ബിസിനസ് പങ്കാളിയായ കുനാലും ചേര്‍ന്ന് ഇയാളുടെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തില്‍ നിന്നും രണ്ടരക്കോടി രൂപ വായ്പയെടുത്തിരുന്നു.

ഇത് തിരിച്ചടക്കാനാകാതെ വന്നപ്പോള്‍ കള്ള ചെക്ക് നല്‍കി പറ്റിച്ചു എന്നാണ് പരാതി. 2018ല്‍ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഇരുവരും പണം പലിശയ്ക്ക് എടുത്തത്. എന്നാല്‍ ആ ചിത്രം റിലീസായില്ല. തുടര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുനാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കി. പക്ഷേ അക്കൗണ്ടില്‍ പണമില്ലത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങി.

ഇതോടെയാണ് അമീഷയ്‌ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അജയ് വ്യക്തമാക്കി. പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള തന്റെ കോളുകള്‍ അമീഷയും കുനാലും അവഗണിച്ചുവെന്നും താനയച്ച വക്കീല്‍ നോട്ടീസിനോട് ഇരുവരും പ്രതികരിച്ചില്ലെന്നും അജയ് പറയുന്നു.

തുടര്‍ന്ന് അമീഷയ്ക്കും കുനാലിനുമെതിരെ കഴിഞ്ഞ വര്‍ഷം അജയ് റാഞ്ചി കോടതിയെ സമീപിച്ചു. ഇതിലാണ് ഇപ്പോള്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മറ്റൊരു തട്ടിപ്പ് കേസും താരത്തിനെതിരേ റാഞ്ചി കോടതിയില്‍ കേസ് നിലവിലുണ്ട്. പണം കൈപ്പറ്റിയ ശേഷം പങ്കെടുക്കാമെന്ന് ഏറ്റ പരിപാടിയില്‍ അമീഷ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു ഇവന്റ് കമ്ബനി ഈ വര്‍ഷം ഫെബ്രുവരിയില്‍ താരത്തിനെതിരേ നിയമനടപടിയുമായി രംഗത്ത് വന്നിരുന്നു.

arrest warrant against ameesha patel

Sruthi S :