തെരുവിൽ നിന്നും ഖാൻ കുടുംബം എടുത്തു വളർത്തി ! പിന്നീട് സൽമാൻ ഖാന്റെ കാമുകിമാരുടെ പേടിസ്വപ്നമായി അർപ്പിത ഖാന്റെ ജീവിത കഥ !

ബോളിവുഡിന്റെ മസിൽ ഖാനാണ് സൽമാൻ ഖാൻ. സൽമാന്റെ പ്രണയങ്ങൾക്കും വിവാദങ്ങൾക്കുമൊപ്പം ചർച്ചകളിൽ സജീവമാകാറുള്ള പേരാണ് സഹോദരി അർപ്പിതയുടേത്. ഖാൻ കുടുംബം എടുത്തു വളർത്തിയായ കുട്ടിയാണ് അർപ്പിത . ഒരു കുറവുമില്ലാതെ എല്ലാ രീതിയിലും സ്വന്തം സഹോദരിയായി തന്നെയാണ് സൽമാൻ ഖാൻ അർപിതയെ വളർത്തിയത്.

വളരെ ആഘോഷപൂർവ്വമായ രീതിയിലാണ് അർപിതയുടെ പ്രണയ വിവാഹവും ഖാൻ കുടുംബം നടത്തിയത്. ആദ്യം അർജുൻ കപൂറുമായുള്ള പ്രണയത്തിനു ശേഷമാണ് അർപ്പിത ആയുഷ് ശർമയുമായി പ്രണയത്തിലായത്. വാശികാരിയായ അർപ്പിത സൽമാൻ ഖാന്റെ കാമുകിമാർക്ക് വലിയ തലവേദന ആയിരുന്നു.

അര്‍പ്പിതയ്ക്ക് ഇഷ്ടക്കേട് തോന്നിയാല്‍ സല്‍മാന്‍ ഇനി എത്ര വല്യ പ്രണയമാണെങ്കിലും ഉപേക്ഷിയ്ക്കുമത്രേ. തെരുവില്‍ നിന്നും ഖാന്‍ കുടുംബം എടുത്തു വളര്‍ത്തിയതാണ് അര്‍പ്പിതയെ. സല്‍മാന്റെ അമ്മയാണ് എടുത്ത് വളര്‍ത്തിയതെന്നും അല്ല വളര്‍ത്തമ്മയായ ഹെലന്‍ ആണ് വളര്‍ത്തിയതെന്നും പറയപ്പെടുന്നു. തെരുവില്‍ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയ്യില്‍ അര്‍പ്പിതയെ കണ്ടെത്തുകയായിരുന്നു. വിശന്ന് വലഞ്ഞ ഈ കുട്ടിയുടെ കരച്ചിലാണ് സല്‍മാന്‍രെ പിതാവിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ആ കുട്ടിയ ഖാന്‍ കുടുംബത്തിലേയ്ക്ക് കൂട്ടുകയായിരുന്നു.

തന്റെ പ്രിയപ്പെട്ട സഹോദരന്‍മാരുടെയും വളര്‍ത്തമ്മയുടേയും അച്ഛന്റേയും സഹോദരിയുടേയും പേരുകള്‍ അര്‍പ്പിത തന്റെ ശരീരത്തില്‍ പച്ചകുത്തിയിട്ടുണ്ട്. ഇപ്പോള്‍ കൈയ്യില്‍ ഭര്‍ത്താവായ ആയുഷിന്റെ പേരും അര്‍പ്പിത പച്ചകുത്തി. ആയൂഷും അര്‍പ്പിതയുടെ പേര് പച്ചകുത്തിയിട്ടുണ്ട്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫാഷനില്‍ നിന്ന് ബിരുദം നേടി. മുംബൈയില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി നോക്കുന്നു. വിവാഹ സമ്മാനമായി സല്‍മാന്‍ 16 കോടിയുടെ ഫഌറ്റാണ് അര്‍പ്പിതയ്ക്ക് നല്‍കിയത്. ബിസിനസുകാരനാണ് അര്‍പ്പിതയുടെ ഭര്‍ത്താവ് ആയുഷ് ശര്‍മ്മ. ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മ്മയുടെ മകനാണ് ആയുഷ് ശര്‍മ്മ.ഇവർക്കൊരു മകനുമുണ്ട് ഇപ്പോൾ .

arpita khan life story

Sruthi S :