മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി അര്‍ജുന്‍ ദാസ്

തമിഴകത്ത് നിന്നും മലയാളത്തില്‍ തിളങ്ങാന്‍ അര്‍ജുന്‍ ദാസ്. പ്രേക്ഷക പ്രശംസ നേടിയ ജൂണ്‍, മധുരം എന്നീ ചിത്രങ്ങള്‍ക്കും ‘കേരള െ്രെകം ഫയല്‍സ്’ എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ മലയാളത്തിലേക്ക് എത്തുന്നത്. ‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. പ്രണയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ അറിയിച്ചു. ജൂണ്‍, മധുരം, എന്ന സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതാണ് അഹമ്മദ് കബീര്‍ എന്ന സംവിധായകന്‍.

കേരള െ്രെകം ഫയല്‍സെന്ന മലയാളം വെബ് സീരീസ് സംവിധാനം ചെയ്തും യുവ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാകാന്‍ ആയ അഹമ്മദ് കബീര്‍ തന്നെയായിരുന്നു. അദ്ദേഹം അര്‍ജുന്‍ ദാസിനെ നായകനായുള്ള ചിത്രത്തിന്റെ സംവിധായകനായി എത്തുമ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് അഹമ്മദ് കബീറില്‍ വലിയ പ്രതീക്ഷകളാണ്.

അര്‍ജുന്‍ ദാസ് പെരുമാണ്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് നായകനായി അരങ്ങേറിയത്. ഓക്‌സിജനിലൂടെ അര്‍ജുന്‍ ദാസ് തെലുങ്ക് സിനിമയിലും അരങ്ങേറി. നിലവില്‍ ഒജി എന്ന തെലുങ്ക് ചിത്രത്തില്‍ പവന്‍ കല്യാണിനൊപ്പവും ഒരു പ്രധാന വഷം അവതരിപ്പിക്കുന്നു. അര്‍ജുന്‍ ദാസ് നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് അനീതി ആണ്.

ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്!ത കൈതിയാണ് അര്‍ജുന്‍ ദാസിനെ നടന്‍ എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്!തനാക്കിയത്. അന്‍പ് എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അര്‍ജുന്‍ ദാസ് വേഷമിട്ടത്. ലോകേഷ് കനകരാജിന്ററെ വിക്രം എന്ന സിനിമയിലും അന്‍പായി അതിഥി വേഷത്തില്‍ അര്‍ജുന്‍ ദാസ് എത്തിയിരുന്നു. ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ എന്ന ചിത്രത്തിലും അര്‍ജുന്‍ ദാസ് മികച്ച ഒരു വേഷത്തില്‍ എത്തിയിരുന്നു.

Vijayasree Vijayasree :