“ആണുങ്ങൾ എത്ര കൂൾ ആയിട്ടാണ് സ്വയംഭോഗത്തെപ്പറ്റി പറയുന്നത്. ഒടുവിൽ എന്റെ ഊഴമെത്തി ” – അർച്ചന കവിയുടെ തുറന്നെഴുത്ത്

“ആണുങ്ങൾ എത്ര കൂൾ ആയിട്ടാണ് സ്വയംഭോഗത്തെപ്പറ്റി പറയുന്നത്. ഒടുവിൽ എന്റെ ഊഴമെത്തി ” – അർച്ചന കവിയുടെ തുറന്നെഴുത്ത്

നീലത്താമരയിലെ നാട്ടിൻപുറത്തുകാരിയായാണ് അർച്ചന കവി മലയാള സിനിമയിലേക്ക് ചുവടു വച്ചത് . എന്നാൽ ജീവിതത്തിൽ അർച്ചന അങ്ങനെയൊന്നുമില്ല. വളരെ മോഡേണും വളരെ ബോൾഡ്‌മായ അർച്ചന വിവാഹ ശേഷം സിനിമയിൽ സജീവമല്ല. എന്നാൽ തന്റെ ബ്ലോഗിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ അർച്ചനയുടെ ഒരു തുറന്നെഴുത്ത് ചർച്ചയാകുകയാണ് . സ്വയംഭോഗത്തെക്കുറിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ നടത്തിയ ചര്‍ച്ചകളും തുറന്നു പറച്ചിലുകളുമാണ് ബ്ലോഗിലെ പ്രതിപാദ്യ വിഷയം.

എന്റെ കാഴ്ചപ്പാടിലുളള സംഭവമാണ് പറയുന്നത് എന്ന ആമുഖത്തോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. ഏത് സംഭവത്തിനും മൂന്ന് കാഴ്ചപ്പാടുകളുണ്ടാകും. ഒന്നാമത് എന്റേതും രണ്ടാമത് നിന്റേും മൂന്നാമത് യാഥാര്‍ത്ഥ്യവും. മൂന്നു ഭാഗങ്ങളുളള ബ്ലോഗിലെ രണ്ടും മൂന്നും ഭാഗങ്ങളാണ് സ്വയംഭോഗത്തെക്കുറിച്ച്‌ പറയുന്നത്.

വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം നടന്ന കാര്യമാണെന്ന് പറഞ്ഞ് അര്‍ച്ചന തുടങ്ങുന്നു. ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി നല്ല സൗഹൃദത്തിലായിരുന്നു. അവര്‍ ഇപ്പോള്‍ എന്റെ കൂടി സുഹൃത്തുക്കളാണല്ലോ. ആദ്യനാളുകളില്‍ നന്നായി പാചകം ചെയ്യുമായിരുന്നു. അത് മാത്രമായിരുന്നു അവരുടെ സംഭാഷണങ്ങളില്‍ എനിക്ക് ഇടപെടാനുളള ഏക മാര്‍ഗ്ഗവും. ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുളള മാര്‍ഗ്ഗം അവന്റെ ആമാശയത്തിലൂടെയാണെന്ന് അമ്മ ഉപദേശിച്ചതും ഞാന്‍ പിന്തുടര്‍ന്നിരുന്നു.

സാധാരണ ഞങ്ങള്‍ തമ്മില്‍ അധികം സംസാരിക്കാറില്ല. യുട്യൂബില്‍ വിഡിയോ കണ്ടുകൊണ്ടേയിരിക്കും. ഒരു ദിവസം അവര്‍ സംസാരിക്കാന്‍ തുടങ്ങി. എങ്ങനെ ആണെന്നറിയില്ല, സംസാരം ചെന്നെത്തിയത് സ്വയംഭോഗത്തെക്കുറിച്ചുളള ചര്‍ച്ചയിലാണ്. അവിടെയുണ്ടായിരുന്ന ആകെയുളള പെണ്‍തരി എന്ന നിലയ്ക്കും പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയ്ക്കും എനിക്ക് കൂള്‍ ആയി ഇരിക്കേണ്ടി വന്നു. സ്വയംഭോഗം സ്ത്രീയുടെ ലോകത്തില്‍ ഇന്നും വിലക്കപ്പെട്ട കനിയാണ്. ഇതിനെക്കുറിച്ച്‌ ആണും പെണ്ണും ഇത്ര തുറന്നു സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടേയില്ല. അതുകൊണ്ട് തന്നെ അതെങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഓരോരുത്തരും അവരുടെ സ്വയംഭോഗ അനുഭവം വിവരിക്കാന്‍ തുടങ്ങി.

കാട്ടില്‍ വെച്ച്‌, ട്രെയിനിലെ മുകള്‍ ബെര്‍ത്തില്‍വെച്ച്‌, വിമാനത്തില്‍വെച്ച്‌ ..അങ്ങനെ ഓരോ ഇടങ്ങളില്‍ വിചിത്രമായ സ്ഥലങ്ങളില്‍ വെച്ച്‌ സ്വയംഭോഗം ചെയ്ത അനുഭവങ്ങള്‍ സുഹൃത്തുക്കള്‍ ലാഘവത്തോടെ പറയുന്നു. ഇത് കേട്ട് അസ്വസ്ഥതയല്ല, അദ്ഭുതമാണ് തോന്നിയത്. എത്ര കൂളായിട്ടാണ് പുരുഷന്മാര്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഒടുവില്‍ എന്റെ ഊഴമെത്തി, എല്ലാ കണ്ണുകളും എന്റെ മേല്‍ പതിഞ്ഞ ആ നിമിഷം വിചിത്രാനുഭവമായിരുന്നു. എന്നാല്‍ ഭാഗ്യത്തിന് ആ ചോദ്യം എന്റെ മേലെ നിന്നും ഒഴിവായെന്നും അത് തനിക്കേറെ ആശ്വാസം നല്‍കിയെന്നും അര്‍ച്ചന പറയുന്നു.

അന്ന് വൈകിട്ട് കൂട്ടത്തിലെ ഒരു സുഹൃത്ത് എന്റെയടുക്കല്‍ വന്ന് ചോദിച്ചു. നിങ്ങള്‍ക്ക് ഒരാണ്‍കുട്ടി ഉണ്ടായാല്‍ അവന്‍ സ്വയംഭോഗം ചെയ്യുന്നത് നിങ്ങള്‍ക്കറിയാമെന്ന് അവനെ ഒരിക്കലും അറിയിക്കരുത്. ഒരു കുഞ്ഞിനെക്കുറിച്ച്‌ ആലോചിച്ചിട്ടു പോലുമില്ലാത്ത സമയത്തായിരുന്നു അയാളുടെ ഉപദേശം.

ഞാന്‍ പറഞ്ഞു. ഞാന്‍ അവനോട് എല്ലാകാര്യങ്ങളും ചോദിക്കും. എല്ലാ കാര്യങ്ങളും പറയും. എല്ലാം തുറന്ന് പറയാനുളള അന്തരീക്ഷം ഒരുക്കികൊടുക്കും. അയാള്‍ എന്റെ അഭിപ്രായത്തോട് വിയോജിച്ചു. ഇത് അവന്‍ ജീവിതകാലം മുഴുവന്‍ ചെയ്യാന്‍ പോകുന്ന കാര്യമാണ്. അന്നേരം അക്കാര്യം അവനുമായി സംസാരിച്ചാല്‍ ഇതിനെക്കുറിച്ച്‌ ചിന്തിക്കുമ്ബോഴെല്ലാം അവന് നിന്റെ മുഖം ഓര്‍മ്മ വരും. അത് സംഭവിക്കരുതെന്ന് നീ ആഗ്രഹിക്കുന്നുണ്ടാകും. ശരിയല്ലേ? അയാള്‍ ചോദിച്ചു.

അന്ന് ഞാന്‍ പുരുഷനെക്കുറിച്ച്‌ നമുക്കറിയാത്ത, ഒരിക്കലും അറിയാന്‍ സാധ്യതയില്ലാത്ത കുറേ കാര്യങ്ങള്‍ അറിഞ്ഞു. എല്ലാം തുറന്നു പറയാവുന്ന ഒരു സുഹൃത്ത് ഉണ്ടായതില്‍ ഞാന്‍ സന്തോഷിച്ചു. ആ രാത്രി എനിക്ക് പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞിനെയോര്‍ത്ത് വ്യാകുലപ്പെട്ടാണ് ഉറങ്ങിയത്- അര്‍ച്ചന പറയുന്നു.

archana kavi about masturbation

Sruthi S :