‘ സൽമാൻ ഖാൻ സിനിമയിൽ ചുംബിക്കാത്തതിന് രസകരമായൊരു കാരണമുണ്ട് ‘ – വെളിപ്പെടുത്തി സഹോദരൻ അർബാസ് ഖാൻ
ഒട്ടേറെ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോളും ഒറ്റത്തടിയാണ് സൽമാൻ ഖാൻ . വിവാഹം വരെയെത്തിയ ബന്ധങ്ങൾ പോലും ഒടുവിൽ ഇല്ലാതായിട്ടുണ്ട് . എന്നാൽ സിനിമയിൽ ചുംബന രംഗങ്ങളോട് സൽമാൻ ഖാന് എതിർപ്പാണ്. കത്രിന കൈഫിനെ മാത്രമേ ഓൺസ്‌ക്രീനിൽ സൽമാൻ ഖാൻ ചുംബിച്ചിട്ടുള്ളു.
നായികയെ ചുംബിക്കുന്നതു പോലുള്ള കാര്യങ്ങള്‍ സ്ക്രീനില്‍ അവതരിപ്പിക്കേണ്ടി വരുമ്ബോള്‍ തനിക്ക് അരോചകമായി തോന്നാറുണ്ടെന്ന് സല്‍മാന്‍ ഖാന്‍ തന്നെ മുന്‍പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
കുടുംബസമേതം വീട്ടിലിരുന്ന് ഹോം തിയേറ്ററില്‍ ഇംഗ്ലീഷ് സിനിമകള്‍ കാണുമ്ബോള്‍ സിനിമയ്ക്ക് ഇടയില്‍ കടന്നുവരുന്ന ചുംബനരംഗങ്ങള്‍ ജാള്യതയുണ്ടാക്കാറുണ്ടെന്നും അത്തരം രംഗങ്ങള്‍ വരുമ്ബോള്‍ മുഖം തിരിച്ച് പരസ്പരം മറ്റെന്തെങ്കിലും സംസാരിക്കാറാണ് പതിവെന്നും അതോര്‍മ്മയുള്ളതുകൊണ്ടാണ് താനും നായികയെ ചുംബിക്കാന്‍ മടിക്കുന്നതെന്നുമായിരുന്നു സല്‍മാന്‍ ഖാന്‍ കാരണം വ്യക്തമാക്കിയത്. എന്നാല്‍, അതു മാത്രമല്ല ‘ഭായി’ സ്ക്രീനില്‍ നായികമാരെ ചുംബിക്കാത്തതിന്റെ യഥാര്‍ത്ഥ രഹസ്യം എന്നു വെളിപ്പെടുത്തുകയാണ് സല്‍മാന്റെ സഹോദരനായ അര്‍ബാസ് ഖാന്‍. കപില്‍ ശര്‍മ്മ ഷോയ്ക്കിടെയായിരുന്നു അര്‍ബാസിന്റെ ചിരിയുണര്‍ത്തുന്ന വെളിപ്പെടുത്തല്‍.
സിനിമയിലെ ചുംബനരംഗങ്ങളെ കുറിച്ചും എത്രത്തോളം അത്തരം സീനുകള്‍ താങ്കളെ അസ്വസ്ഥനാക്കാറുണ്ട് എന്നുമുള്ള കപില്‍ ശര്‍മ്മയുടെ ചോദ്യത്തിന് ഞാന്‍ സ്ക്രീനില്‍ ആരെയും ചുംബിക്കാറില്ല, അതുകൊണ്ട് അതെന്നെ ബാധിക്കുന്നില്ല എന്നായിരുന്നു സല്‍മാന്റെ ഖാന്റെ ഉത്തരം.
സല്‍മാന്റെ മറുപടിയ്ക്കു പിന്നാലെ അര്‍ബാസിന്റെ കുസൃതി നിറഞ്ഞ ഡയലോഗും എത്തി. “സ്ക്രീനിനു പിറകില്‍ ധാരാളം ചുംബിക്കുന്ന ആളാണല്ലോ. പിന്നെന്തിന് സിനിമയിലും ചുംബിക്കണം,” എന്നായിരുന്നു അര്‍ബാസിന്റെ മറുപടി. സഹോദരന്റെ മറുപടി കേട്ട് സല്‍മാനും പൊട്ടിച്ചിരിച്ചു.
Arbas khan about salman khan