സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും ഒന്നും മരയ്ക്കാറുടേതല്ല… സിനിമ തീർത്തും നിരാശാജനകം !

മോഹൻലാൽ നായകനെയെത്തുന്ന പുതിയ ചിത്രം കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനെതിരെ വിമർശനം.
കുഞ്ഞാലിമരയ്ക്കാർ സ്മാരക വേദിയാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് . സിനിമയിലെ കഥാപാത്രമണിയുന്ന വേഷവിധാനങ്ങള്‍ യഥാര്‍ഥ ചരിത്രപുരുഷനെ അപഹസിക്കുന്ന തരത്തിലാണെന്നുമാണ് വിമര്‍ശനം. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിനിമയ്‌ക്കെതിരെ സംഘടന രംഗത്ത് വന്നിരിക്കുന്നത്. കുഞ്ഞാലിമരയ്ക്കാർ സ്മാരക വേദിയാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

marakkar arabikadalinte simham

ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാറായെത്തുന്ന മോഹന്‍ലാല്‍ അണിയുന്ന സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും ഒന്നും മരയ്ക്കാറുടേതല്ല എന്നാണ് സമിതിയുടെ ആരോപണം. ധീര രക്തസാക്ഷിയായ മരയ്ക്കാറുടെ ചരിത്രത്തെ ഭാവന കൂടി ചേര്‍ത്ത് അവതരിപ്പിക്കാനുള്ള ശ്രമം തീര്‍ത്തും നിരാശാജനകമെന്ന് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി പ്രസിഡന്റ് മജീദ് മരയ്ക്കാര്‍ പറഞ്ഞു. 

പ്രണവ് മോഹന്‍ലാല്‍, സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ഇവര്‍ക്കെല്ലാം പുറമെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. 

arabikkadalinte simham filim controversy

HariPriya PB :