കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ വിവാഹമോചനവാർത്ത പുറത്തെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സൈറ ഭാനുവായിരുന്നു ആദ്യം വിവാഹമോചന വാർത്ത ആരാധകരുമായി പങ്കിട്ടത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നത്. പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ റഹ്മാനും വേർപിരിയൽ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം വിവാഹമോചനത്തിന് പിന്നാലെ എ ആർ റഹ്മാൻ സംഗീതത്തിൽ ഇടവേളയെടുക്കുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റഹ്മാന്റെ മകൻ എആർ അമീൻ. എആർ റഹ്മാൻ ഭാര്യ സൈറ ബാനുവിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നാലെ സംഗീത രംഗത്ത് നിന്നും ഒരു വർഷത്തേയ്ക്ക് ഇടവേള എടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്.
പിന്നാലെ ഈ വാർത്ത വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ മകൻ വിശദീകരണവുമായി രംഗത്തെത്തിയത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും തന്റെ പിതാവ് സംഗീതത്തിൽ ഇടവേള എടുക്കുന്നില്ലെന്നുമാണ് അമീൻ വ്യക്തമാക്കിയിരിക്കുന്നത്. തൻറെ ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് അമീനിന്റെ വെളിപ്പെടുത്തൽ.
തന്റെ പിതാവ് ഇടവേള എടുക്കുമെന്ന് അവകാശപ്പെടുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അമീൻ പറയുന്നു. ആ വാർത്തകൾ അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നുമല്ലെന്നും അമീൻ കുറിച്ചു. ഇക്കഴിഞ്ഞ നവംബർ മാസത്തിലാണ് റഹ്മാൻറെ ഭാര്യ സൈറ ബാനു തൻറെ 29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇത് ശരിക്കും എആർ റഹ്മാൻ ആരാധകരെ ഞെട്ടിച്ചിരുന്നു.
ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നാണ് സൈറാ ബാനു വ്യക്തമാക്കിയത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയിൽ പറയുന്നു. രണ്ട് പേരിൽ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നും. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും ആണ് പ്രസ്താവനയിൽ സൈറ ഭാനു പറയുന്നത്.
അതേസമയം, വിവാഹ മോചന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ റഹ്മാൻ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡെ തന്റെ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചു. എന്നാൽ റഹ്‌മാന്റേയും സൈറയുടേയും വിവാഹ മോചനത്തിന് ഇതിമായി യാതൊരു ബന്ധവുമില്ലെന്നാണ് അഭിഭാഷ അറിയിച്ചത്. കൊൽക്കത്ത സ്വദേശിയാണ് 28കാരിയായ മോഹിനി ഡേ. എ.ആർ.റഹ്‌മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാൽപ്പതിലേറെ ഷോകളിൽ മോഹിനി പങ്കെടുത്തിട്ടുണ്ട്.
വിവാദങ്ങൾക്ക് പിന്നാലെ മോഹിനി തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം വൈകാരിക കാര്യങ്ങളിൽ ആളുകൾക്ക് സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്ന് കാണുന്നത് നിരാശാജനകമാണ്. ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു. റഹ്മാൻ ഒരു ഇതിഹാസമാണ്, അദ്ദേഹം എനിക്ക് പിതാവിനെപ്പോലെയാണ്! എന്റെ കരിയറിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച, നിരവധി റോൾ മോഡലുകളും പിതാവിന് തുല്യ വ്യക്തിത്വങ്ങളും ജീവിതത്തിൽ തനിക്കുണ്ടെന്നും മോഹിനി പറഞ്ഞിരുന്നു.
1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സൈറയെ വിവാഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. 57 കാരനാണ് എആർ റഹ്മാൻ. കരിയറിൽ ഇന്നും സജീവ സാന്നിധ്യം ആണ്.