എആര്‍ റഹ്മാന്റെ സംഗീത നിശ വേദിയിലെത്തി നിര്‍ത്തി വെയ്പ്പിച്ച് പോലീസ്; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ എ.ആര്‍. റഹ്മാന്‍ അവതരിപ്പിച്ച നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ് പോലീസ്.

അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയതിനാല്‍ പൂനെയിലെ സംഗീതനിശയാണ് നിര്‍ത്തിവെയ്പ്പിച്ചത്. സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപപ്രദേശത്തായിരുന്നു വേദി. രാത്രി എട്ട് മുതല്‍ 10 വരെയാണ് സംഗീത നിശയ്ക്ക് സമയം അനുവദിച്ചിരുന്നത്.

എന്നാല്‍ പത്ത് മണിയ്ക്ക് ശേഷവും പരിപാടി നിര്‍ത്താതെ തുടര്‍ന്നതിനാല്‍ പോലീസ് വേദിയിലെത്തുകയായിരുന്നു.

തന്റെ എക്കാലത്തെയും ഹിറ്റായ ഛയ്യാ ഛയ്യ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു റഹ്മാന്‍. അതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ വേദിയിലെത്തി സംഗീത പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

Vijayasree Vijayasree :