മണിരത്നം സംവിധാനം ചെയ്ത റോജയിലൂടെ സംഗീത സംവിധായകനായി സംഗീതലോകത്തേയ്ക്ക് ചുവടുറപ്പിച്ച എ ആര്‍ റഹ്മാന് പകരം വെയ്ക്കാന്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ആരുമില്ല. സംഗീതത്തില്‍ മാത്രമല്ല, അതിന് ശബ്ദമാകാന്‍ ഗായകരെ തിരഞ്ഞെടുക്കുന്നതിലും റഹ്മാന്‍ പുലര്‍ത്തുന്ന സത്യസന്ധതയാണ് അദ്ദേഹത്തെ ഒരു യഥാര്‍ത്ഥ സംഗീതജ്ഞനാകുന്നത്.
രണ്ട് ഗ്രാമി പുരസ്‌ക്കാരങ്ങള്‍, രണ്ട് ഓസ്‌കാര്‍, നാല് ദേശീയ അവാര്‍ഡുകള്‍, ബാഫ്ത പുരസ്‌ക്കാരം, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം തുടങ്ങി എണ്ണിയാലും തീരാത്തത്ര പുരസ്‌ക്കാരങ്ങള്‍ നേടിയ എ ആര്‍ റഹ്മമാന്റെ സംഗീത ജീവിതവും അമ്പരപ്പിക്കുന്നതാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സിനിമാലോകത്തിന് അദ്ദേഹം നൽകിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എഐ ഉപയോഗിച്ച് സംഗീതം നിർവഹിക്കുന്നതിനെ കുറിച്ചും മണ്‍മറഞ്ഞു പോയ നിരവധി ഗായകരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എത്തിക്കുന്നതിനെ കുറിച്ചെല്ലാം അദ്ദേഹം പറഞ്ഞ വാക്കുളാണ് വൈറലായി മാറുന്നത്.
എഐയോട് എതിര്‍പ്പില്ല. കലാകാരന്മാര്‍ക്ക് പകരമാകാന്‍ ഇതിനാവില്ല. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ എഐ സഹായിക്കും. പക്ഷേ പാട്ടിന് ഈണം നല്‍കാന്‍ മനുഷ്യ ഹൃദയവും തത്വജ്ഞാനമുള്ള തലച്ചോറും വേണം. ഗിറ്റാറുമായി സ്‌റ്റേജില്‍ കയറി പാട്ടുപാടുന്ന യഥാര്‍ത്ഥ കലാകാരന്മാര്‍ തന്നെയാണ് ഭാവിയിലുണ്ടാവുക എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഡിജിറ്റലൈസേഷനിലൂടെ തെറ്റുകള്‍ക്ക് കൂടുതല്‍ മൂല്യം കൈവരും. ഞാനും എഐയുടെ സഹായം തേടാറുണ്ട്. തുടക്കത്തിലെ ഒരു ഉപകരണം എന്ന നിലയില്‍ എഐ നല്ലതാണ്. ഞാന്‍ പോസ്റ്ററിനായി എഐ ഉപയോഗിക്കാറുണ്ട്. ചിലസമയത്ത് അതിന്റെ ഫലം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചിലസമയത്ത് വളരെ മോശം ഫലമാണ് ലഭിക്കാറുള്ളത്. ആ സമയത്ത് ഞാന്‍ ഫോട്ടോഷോപ്പും എഐയും ചേര്‍ത്ത് ഉപയോഗിക്കും എന്നും റഹ്മാന്‍ പറഞ്ഞു.