സംഗീത ലോകത്തെ രാജകുമാരൻ എആർ റഹ്മാന്റെ 58 -ാം പിറന്നാൾ ആയിരുന്നു ജനുവരി ആറിന്. ഇപ്പോഴിതാ റഹ്‌മാനെ കുറിച്ച് ജെറി പൂവക്കാല പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റഹ്മാൻ തന്റെ ജീവിതക്കഥയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് കുറിപ്പിൽ പങ്കുവെച്ചത്.
ജെറി പൂവക്കാല പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ…
ഞാൻ ചെറുപ്പത്തിൽ ആത്മഹത്യയേ പറ്റി ചിന്തിക്കുമായിരുന്നു. അങ്ങനെ ഉറങ്ങാത്ത രാത്രികൾ , പെങ്ങളുടെ കഠിനമായ രോഗം , ജനന ദിവസത്തെ ശപിച്ചുള്ള ജീവിതം. ഞാൻ ആത്മഹത്യ ചെയ്യുമെന്ന് ഉറപ്പായിരുന്നു. അപ്പോൾ എന്റെ അമ്മ വന്നു പറയുമായിരുന്നു.മോനെ നമ്മൾ നമ്മൾക്ക് വേണ്ടി ചിന്തിക്കുമ്പോൾ ചിലപ്പോൾ അങ്ങനെയൊക്കെ തോന്നും. പക്ഷേ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ ജീവിതം കൂടുതൽ അർത്ഥപൂർണം ആവുകയും, ഇങ്ങനുള്ള തോന്നലുകൾ മാറുകയും ചെയ്യും.അന്ന് 9 വയസ്സായിരുന്നു പ്രായം. കുടുംബത്തിൽ കടുത്ത ദാരിദ്ര്യം. ഭക്ഷണം കഴിക്കാൻ പോലും വകയില്ല. പട്ടിണി മാറ്റാൻ പല പരിപാടിയും ചിന്തിച്ചു ചെറുപ്പത്തിലെ അച്ഛൻ മരിച്ച ശേഷം അമ്മ കുടുംബം പുലർത്തിയത് അച്ഛന്റെ സംഗീത ഉപകരണങ്ങൾ വാടകയ്ക്ക് കൊടുത്തിട്ടാണ്. പലരും അത് മേടിക്കുവാൻ വന്നെങ്കിലും അത് അമ്മ വിറ്റില്ല. കാരണം അവരുടെ മകന് ഇത് ഭാവിയിൽ ഉപയോഗിക്കേണ്ടി വരും എന്നവർ മനസ്സിലാക്കി.
എന്റെ അമ്മയാണ് എന്നിലെ സംഗീതം ആദ്യം കണ്ടെത്തിയത് . ഇല്ലായിരുന്നെങ്കിൽ താൻ ജീവിച്ചിരിക്കിലായിരുന്നു എന്നാണ് റഹ്മാൻ പറഞ്ഞത്. മാ തുജെ സലാം ഞാൻ എന്റെ അമ്മയെ ഓർത്താണ് എഴുതിയത്. അതുകൊണ്ടാണ് ആ പാട്ടു ലോക പ്രസിദ്ധി നേടിയത്.
പ്രിയപ്പെട്ടവരെ നമ്മളുടെ ജീവിതത്തിന് ഒരു തകർച്ച ഉണ്ടെങ്കിൽ എന്റെ അനുഭവം വെച്ച് ഞാൻ പറയാം
ഒരു ഉയർച്ചയും ഉണ്ട്. നാം ജീവിക്കാൻ കാരണം കണ്ടെത്തുന്നവരാകണം . അന്ന് റഹ്മാന് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇന്ന് നമ്മൾക്ക് ആ സംഗീതം നഷ്ടമായേനേം.നാം എന്തിനൊക്കെ വേണ്ടി മനസ്സ് പിടഞ്ഞിട്ടുണ്ടോ , അതിനെല്ലാം എണ്ണി എണ്ണി നമ്മക്ക് മറുപടി ലഭിക്കും. ഒരു പക്ഷേ എന്നെ വായിക്കുന്ന നിങ്ങൾ ഒരു ഭീകര തകർച്ചയിലൂടെയായിരിക്കാം ഇപ്പോൾ പോകുന്നത്, എടുത്താൽ പൊങ്ങാത്ത ഭാരവും കഴുത്തിൽ പേറി നടക്കുന്ന വ്യക്തിയായിരിക്കാം , ജീവിതം അങ്ങ് അവസാനിപ്പിക്കട്ടെ എന്ന് ചിന്തിച്ച വ്യക്തി ആയിരിക്കാം,ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് നിങ്ങളെ പിരിച്ചു വിട്ടിരിക്കാം, ബന്ധുക്കളും നാട്ടുകാരും നിങ്ങളെ പറ്റി അവഖ്യാതി പറഞ്ഞു പരത്തിയതായിരിക്കാം, ഒരു പക്ഷേ നിങ്ങളുടേതായ കാരണങ്ങൾ കൊണ്ട് ജീവിതത്തിൽ പരാജയപ്പെട്ടവനായിരിക്കാം , എന്നാൽ ഇനിയും ഞാൻ പറയുന്നത് ഹൃദയത്തിൽ സംഗ്രഹിക്കണം. നിങ്ങൾ ഉയർച്ച പ്രാപിക്കും, നിങ്ങളുടെ കഷ്ടപ്പാട് മാറുന്ന ഒരു കാലം ഉണ്ട്, നിന്ദിച്ചവരുടെ മുമ്പിൽ നിങ്ങളും നിങ്ങളുടെ തലമുറയും ഉയരുന്ന ഒരു
കാലം ഉണ്ട്. ഇന്ന് നിന്റെ പേഴ്സിൽ പണം ഇല്ലായിരിക്കാം , കലത്തിൽ മാവ് കുറവായിരിക്കാം, ഭരണിയിൽ എണ്ണ തീർന്നിരിക്കാം .
എന്നാൽ ഞാൻ പറയട്ടെ നിന്റെ പേഴ്സിൽ നിനക്ക് ആവശ്യത്തിനുള്ള പണം, കലത്തിലെ മാവ് കുറയാത്ത, ഭരണിയിലെ എണ്ണ കവിഞ്ഞൊഴുകുന്ന ഒരു കാലവും ഉണ്ട്. നീ അനുഭവിക്കുന്ന ഈ കഷ്ടത്തിന് ഒരു വിരാമം ഉണ്ടെന്ന് ഉറപ്പാണ്. വേദനയും കടവും രോഗവും നിരാശയും നിന്ദയും അപവാദവും ഒറ്റപ്പെടുത്തലും തിന്ന് കളഞ്ഞ സംവത്സരങ്ങളെ ദൈവം നിങ്ങൾക്കു മടക്കി തരും. നിങ്ങൾ ഒരു അനുഗ്രഹമായി മാറും. ഇനിയും വായിപ്പ മേടിക്കുന്നവരല്ല വായിപ്പ കൊടുക്കുന്നതായി തീരും. എല്ലാം നശിച്ചു എന്ന് ചിന്തിച്ച ഒരു സമയം ഉണ്ടെനിക്ക്, ആ കാലങ്ങളിൽ മനുഷ്യരെ എന്റെ തലയിൽ കൂടി ഓടുവാണോ എന്ന് ചിന്തിച്ച സമയങ്ങൾ. പക്ഷേ മറുവശത്തുകൂടി അവിടെയെല്ലാം ഞാൻ ശക്തൻ ആകുവായിരുന്നു. അന്ന് ഞാൻ മനസ്സിലാക്കി പ്രശ്നങ്ങളിൽ കൂടി ആണ് ഞാൻ ശക്തനാകുന്നതെന്നു.ഞാൻ ആ പ്രശ്നങ്ങളിൽ കൂടി കടന്ന് പോയില്ലായിരുന്നെങ്കിൽ എനിക്ക് ആയിരക്കണക്കിന് ആൾക്കാരെ ആശ്വസിപ്പിക്കാൻ കഴിയില്ലായിരുന്നു
നിങ്ങൾ ഉയർച്ച പ്രാപിക്കുന്ന ദിനം വന്നിരിക്കുന്നു. നിങ്ങളുടെ സമയം വന്നിരിക്കുന്നു
നിങ്ങളുടെ സഹോദരൻ