ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വാർത്തയായിരുന്നു സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞുവെന്ന വാർത്ത. പിന്നിലെ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ പറഞ്ഞത്. ഇതോടെ നിരവധി വിമർശനങ്ങൾ ഇരുവർക്കും ഏൽക്കേണ്ടതായി വന്നു.
ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നുകയാണ് സൈറ. സൈറയുടെ വാക്കുകൾ ഇങ്ങനെ.
താൻ ഇപ്പോൾ ബോംബെയിലാണെന്ന് സൈറ പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി താൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടാണ് റഹ്മാനിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ താൻ തീരുമാനിച്ചതെന്നും ദയവ് ചെയ്ത് അദ്ദേഹത്തിനെതിരെ ഇനിയും മോശമായ വാർത്തകൾ നൽകരുതെന്ന് അപേക്ഷിക്കുകയാണെന്നും സൈറ വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് തനിക്ക് ചെന്നൈ വിടേണ്ടി വന്നത്. ബോംബെയിലാണ് വന്നതെന്നും ചികിത്സയുമായി മുന്നോട്ട് പോകുകയാണെന്നും സൈറ കൂട്ടിച്ചേർത്തു.
അതേസമയം അദ്ദേഹം നല്ല വ്യക്തിയാണ്. ഈ ലോകത്തിലെ മികച്ച മനുഷ്യനാണ്. മാത്രമല്ല എആർ റെഹ്മാന്റെ തിരക്കിനിടയിൽ ഇത് സാധ്യമാകുമെന്ന് താൻ കരുതുന്നില്ലെന്നും തനിക്ക് ആരേയും ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല, അദ്ദേഹത്തേയോ തന്റെ മക്കളേയോ പോലും എന്നുമാണ് സൈറ പറയുന്നത്.