വേർപിരിയൽ നെഞ്ചുതകർത്തു എആർ റഹ്‌മാൻ ആശുപത്രിയിൽ ചങ്കുപൊട്ടി സൈറ, ഒടുവിൽ വമ്പൻ സർപ്രൈസ്, ഇനി മുൻഭാര്യയല്ല…

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ വിവാഹമോചനവാർത്ത പുറത്തെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സൈറ ഭാനുവായിരുന്നു ആദ്യം വിവാഹമോചന വാർത്ത ആരാധകരുമായി പങ്കിട്ടത്.

പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നത്. പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ റഹ്മാനും വേർപിരിയൽ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ, ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് നടക്കുന്നത്.

എആര്‍ റഹ്മാൻ നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ആയിരുന്ന സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അദ്ദേഹം പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ പൂര്‍ണ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ഇരുവരുടെയും ബന്ധത്തെ കുറിച്ച് ചില സുപ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയുമാണ് എആര്‍ റഹ്മാന്റെ ഭാര്യയായ സൈറ ബാനു. പ്രസ്താവനയില്‍ റഹ്മാന്റെ മുന്‍ ഭാര്യ എന്ന് തന്നെ വിളിക്കരുത് എന്നാണ് സൈറ ബാനു പറയുന്നത്.

അതേസമയംതാനും റഹ്മാനും വേര്‍പ്പിരിഞ്ഞു താമസിക്കുന്നു എന്നത് ശരിയാണെന്നും എങ്കിലും വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്നും സൈറ ബാനു വിശദീകരിച്ചു. മാത്രമല്ല റഹ്മാന്റെ മുന്‍ ഭാര്യ എന്ന് തന്നെ വിളിക്കരുതെന്നും തന്റെ ആരോഗ്യ കാരണങ്ങളാലാണ് വേര്‍പ്പിരിയാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. നിലവിൽ റഹ്മാന് നെഞ്ചുവേദന വന്നുവെന്നും ചികില്‍സ തേടി വീട്ടിലേക്ക് തിരിച്ച കാര്യവും അറിഞ്ഞു. സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്നും സൈറ ബാനു വ്യക്തമാക്കി.

കൂടാതെ തനിക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. റഹ്മാന് വിഷമം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ റഹ്മാന്റെ മുന്‍ ഭാര്യ എന്ന് തന്നെ വിളിക്കരുതെന്നും റഹ്മാന് എല്ലാ ആശംസകളും നേരുന്നെന്നും അവർ പറഞ്ഞു. ഇപ്പോഴും തങ്ങള്‍ ഇരുവരും നിയമപരമായി വിവാഹ മോചിതരായിട്ടില്ലെന്നും ഇപ്പോഴും ഭാര്യയും ഭര്‍ത്താവുമാണ്. തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വേര്‍പ്പിരിഞ്ഞു താമസിക്കുകയാണെന്നും സൈറ ബാനു പ്രസ്താവനയില്‍ വ്യക്തമാക്കി.

മാത്രമല്ല പൂര്‍ണ ആരോഗ്യവാനായി തുടരട്ടെ എന്ന് ആശംസിച്ച സൈറ ബാനു, റഹ്മാന് മാനസിക സംഘര്‍ഷമുണ്ടാക്കരുത് എന്ന് കുടുംബത്തോട് അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെടുന്നെന്നും സൈറ ബാനു പ്രസ്താവനയില്‍ പറയുന്നത്.

Vismaya Venkitesh :