പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് അപര്‍ണ ബാല മുരളി. ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതായത്. യാത്രകള്‍ ഏറെ ഇഷ്ടമാണെങ്കിലും വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് താന്‍ യാത്ര ചെയ്തിട്ടുള്ളതെന്നും അതും കോളേജില്‍ നിന്നും പിന്നെ ഷൂട്ടിനും പ്രോഗ്രാമുകള്‍ക്കുമൊക്കെ വേണ്ടിയാണെന്നും താരം പറഞ്ഞു.
ബിടെക് സിനിമയുടെ ചിത്രീകരണത്തിനായി നന്ദിഹില്‍സില്‍ പോയതിനെ കുറിച്ച് താരം പറയുകയാണ്. ഞാനടക്കം എല്ലാവരും ശരിക്കും ആസ്വദിച്ചു. അതിരാവിലെ 3 മണിക്കാണ് യാത്ര ആരംഭിച്ചത്. നല്ല തണുപ്പായിരുന്നു. എങ്കിലും സൂര്യോദയം കണ്ടപ്പോള്‍ അതൊക്കെ എല്ലാവരും മറന്നു.അതുപോലെതന്നെ ബെംഗളൂരു സിറ്റി ഏറ്റവും പ്രിയപ്പെട്ടതാണ്. വല്ലാത്തൊരു ഫീലാണ് ആ നഗരത്തിലെത്തിയാല്‍. തിരക്കാണെങ്കിലും ഒരു സുഖമുളള ഫീലാണ് അതിന്.ബെംഗളൂരുവിലേക്ക് എപ്പോഴും യാത്ര നടത്താന്‍ എനിക്കിഷ്ടമാണ്. ഇപ്പോള്‍ ലോക്ഡൗണ്‍ ആയതിനാല്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് തന്റെ കൂട്ടുകാരെയും ചെറിയ ഡ്രൈവുകളുമാണെന്ന് അപര്‍ണ പറയുന്നു.
aparnna balamurali