സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് അനുശ്രീ . എല്ലാ വിശേഷങ്ങളും ആരാധകരോട് താരം പങ്കു വയ്ക്കാറുണ്ട് . അടുത്തിടെ സഹോദരന്റെ പിറന്നാൾ ആഘോഷമാക്കിയതും താരം പങ്കു വച്ചിരുന്നു.
ഇപ്പോൾ അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറുകയാണ് . പുതിയ സിനിമയുടെ സെറ്റില്‍ നിന്നും എടുത്ത ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്.ഇതുകണ്ട ആരാധകർ ബാഹുബലി മലയാളത്തിലേക്കോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു.
ഫോട്ടോയ്‌ക്കൊപ്പം നല്‍കിയ ക്യാപ്ഷനായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. നടി ദേവസേന സംവിധായകന്‍ ബാഹുബലിക്കൊപ്പം എന്നായിരുന്നു അനുശ്രീ കുറിച്ചത്. പുതിയ ചിത്രം സെയ്ഫിന്റെ ലൊക്കേഷനില്‍ സംവിധായകനൊപ്പം അമ്ബെയ്ത്ത് പരീക്ഷിച്ചു നോക്കുന്ന നടിയെ ആയിരുന്നു ചിത്രത്തില്‍ കാണിച്ചത്. സംവിധായകന്‍ പ്രദീപ് കലിപുറയത്താണ് അനുശ്രീക്കൊപ്പം ഉണ്ടായിരുന്നത്.
ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ അനുശ്രീക്കൊപ്പം സിജു വില്‍സണ്‍, അപര്‍ണ ഗോപിനാഥ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പമുളള മധുരരാജയായിരുന്നു അനുശ്രീയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം. ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വാസന്തി എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെയ്ഫിനു പുറമെ ഉള്‍ട്ട എന്നൊരു ചിത്രവും അനുശ്രീയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
anusree’s bahubali photos